അമ്മയുടെ കാവ്യസപര്യയെക്കുറിച്ച് മകള്‍..
കൊച്ചി: മലയാളത്തില്‍ ഒരു പക്ഷെ ഇത്തരം ഒരു പുസ്തകം അപൂര്‍വമായിരിക്കാം. അമ്മയുടെ കാവ്യജീവിതത്തിന്റെ കയറ്റിറക്കങ്ങളും സര്‍ഗ്ഗസംഘര്‍ഷങ്ങളും മകള്‍ എഴുതുക. അങ്ങിനെ നാലപ്പാട്ടെ സാഹിത്യത്തറവാട് ഒരിയ്ക്കല്‍ കൂടി സാഹിത്യചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു.
കവയിത്രി ബാലാമണിയമ്മയെക്കുറിച്ച് മകള്‍ ഡോ. സുലോചനയെഴുതിയ പേനയാല്‍ തുഴഞ്ഞ ദൂരം പ്രസിദ്ധീകരിക്കും മുമ്പ് ചര്‍ച്ചാവിഷയമായി. ഇപ്പോള്‍ സുലോചനയുടെ കൊച്ചിയിലെ കീര്‍ത്തി നഗറിലെ വീട്ടില്‍ നടന്ന പുസ്തകപ്രകാശനച്ചടങ്ങും നാലപ്പാട്ടെ സാഹിത്യത്തറവാടിന്റെ ഒത്തുചേരല്‍ വഴി കൗതുകമായി. പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങുകളോ, തന്റെ കാവ്യസപര്യയെപ്പറ്റി മകളുടെ വീടിന്റെ പൂമുഖത്ത് സാഹിത്യകാരന്മാര് പ്രസംഗിക്കുന്നതോ ഒന്നും അറിയാതെ അബോധാവസ്ഥയില്‍ കഴിയുകയാണ് ബാലാമണിയമ്മ.
പുസ്തകപ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത് കവി ഡോ. അയ്യപ്പപണിക്കരാണ്. എല്ലാ ജീവികളുടെയും ഐക്യമാണ് ബാലാമണിയമ്മയുടെ ദര്‍ശനം. അവരുടെ ജീവിതം തന്നെ ഒരു തീര്‍ത്ഥയാത്രയാണ്. ആവര്ത്തനവിരസമല്ലാതെ ആ ജീവിതം നോക്കിക്കാണാന്‍ ശ്രമിക്കുകയാണ് ഡോ. സുലോചന- അയ്യപ്പപണിക്കര്‍ പറഞ്ഞു.
പുസ്തകത്തിന്റെ ഒരു പ്രതി മറ്റൊരു മകള്‍ കൂടിയായ സാഹിത്യകാരി കമല സുരയ്യയ്ക്ക് നല്കിക്കൊണ്ടായിരുന്നു പ്രകാശനച്ചടങ്ങ്. കണ്ണിന്റെ കാഴ്ചപോയാലും കാതിന്റെ ശ്രവണശേഷി നഷ്ടമായാലും നാം പരാജയപ്പെടില്ല എന്ന് അമ്മയുടെ കിടപ്പ് ബോധ്യപ്പെടുന്നുവെന്ന് കമലാ സുരയ്യ പറഞ്ഞു.
കമല സുരയ്യയുടെ മകന് എം.ഡി. നാലപ്പാടും ചടങ്ങില്‍ പങ്കെടുത്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications