സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് രജതജൂബിലി
തൃശൂര്‍: തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് രജതജൂബിലിയിലേക്ക്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കും.
ഈ ആഘോഷപരിപാടികളുടെ ഉദ്ഘാടനം ജനവരി 23 വ്യാഴാഴ്ച കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ നിര്‍വഹിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് ഭദ്രദീപം തെളിക്കുക. കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. സെയ്ത് ഇഖ്ബാല്‍ ഹസ്നൈന്‍ അധ്യക്ഷനായിരിക്കും.
സ്കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടര്‍ ഡോ. വയല വാസുദേവന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇത്. ഇക്കൊല്ലത്തെ പ്രൊഫ. ജി. ശങ്കരപ്പിള്ള സ്മാരക ദേശീയ പ്രഭാഷണപരമ്പര ഡോ. ഹബീബ് തന്‍വര്‍ ഉദ്ഘാടനം ചെയ്യും. ജനവരി 24,25 തിയതികളില്‍ രാവിലെ 10മണിക്ക് ഡോ. ഹബീബ് തന്‍വറിന്റെ പ്രഭാഷണം നടക്കും.
രജതജൂബിലിയുടെ ഭാഗമായി ദിവസവുംമ കലാപരിപാടികളും സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളുടെ നാടകവും ഉണ്ടായിരിക്കും. സ്കൂള്‍ ഓഫ് ഡ്രാമ അസിസ്റന്റ് ഡയറക്ടര്‍ വി.എം. രാമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications