Get Updates
Get notified of breaking news, exclusive insights, and must-see stories!

സുബ്രഹ്മണ്യം അതിര്‍ത്തിക്കപ്പുറത്തേക്ക്...

ചെന്നൈ: പുതിയ ആല്‍ബത്തിന്റെ പണിപ്പുരയിലാണ് വയലിന്‍ വിദ്വാന്‍ ഡോ. എല്‍. സുബ്രഹ്മണ്യം. പേര് അതിര്‍ത്തികള്‍ക്കപ്പുറം (ബിയോണ്ട് ദ ബോര്‍ഡര്‍). പേര് സൂചിപ്പിക്കും പോലെ സംഗീതത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള സമാനതകള്‍ കണ്ടെത്താനായിരിക്കും സുബ്രഹ്മണ്യം ശ്രമിക്കുക.

ഈ പുതിയ ആല്‍ബത്തില്‍ ജാസ് സംഗീതവുമായാണ് സുബ്രഹ്മണ്യം ഐക്യം കണ്ടെത്തുന്നത്. ജാസ് സംഗീതത്തിലെ പ്രമുഖരായ ഹാന്‍കോക്കും ബില്ലി കൊബാമുമായി ചേര്‍ന്നാണ് ബിയോണ്ട് ദി ബോര്‍ഡേഴ്സ് തയ്യാറാക്കുന്നത്.

കര്‍ണ്ണാടകസംഗീതത്തിന്റെ നിലവാരം ഉയരണമെങ്കില്‍ മത്സരം ആവശ്യമാണെന്ന് ഡോ. എല്‍. സുബ്രഹ്മണ്യം പറഞ്ഞു. ചെന്നൈയില്‍ എത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. കൂടുതല്‍ സംഗീതജ്ഞര്‍ രംഗത്ത് വന്ന് ആരോഗ്യകരമായ മത്സരമുണ്ടായാല്‍ മാത്രമേ സംഗീതത്തിന്റെ നിലവാരം ഉയരൂ. - സുബ്രഹ്മണ്യം പറഞ്ഞു.

പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവരോടും സുബ്രഹ്മണ്യത്തിന് എതിര്‍പ്പില്ല. ഓരോരുത്തരും അവരവര്‍ക്ക് ചെയ്യാന്‍കഴിയുന്ന കാര്യങ്ങള്‍ അവര്‍ക്ക് പറ്റുന്നതുപോലെയാണ് ചെയ്യുന്നത്. സംഗീതപ്രേമികളുടെ താല്പര്യങ്ങള്‍ക്കൊത്ത് ഉയരുന്നുവെങ്കില്‍ അതെല്ലാം നല്ലതാണ്. - സുബ്രഹ്മണ്യം പറയുന്നു.

മധ്യേഷ്യയിലേക്കുള്ള അടുത്ത പര്യടനത്തിനുള്ള ഒരുക്കത്തിലാണ് സുബ്രഹ്മണ്യം. ലക്ഷ്മീ നാരായണ ആഗോള സംഗീതോത്സവത്തിന് ചെന്നൈയില്‍ എത്തിയ സുബ്രഹ്മണ്യം തന്റെ രണ്ട് കച്ചേരികളുടെ രണ്ട് വീഡിയോ സിഡി പ്രകാശനം ചെയ്തു. ലണ്ടനിലെ ഫിലാര്‍മോണിക്കുമായി ചേര്‍ന്ന് റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടത്തിയ കച്ചേരിയുടേതാണ് ഈ വീഡിയോ സിഡികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+