ഇതു ഫാസിസം: സച്ചിദാനന്ദന്‍
ദില്ലി: ജാതി-മത മൗലികവാദ സംഘടന സാഹിത്യത്തില്‍ അമിത താല്പര്യം കാണിക്കുന്നതും സാഹിത്യകാരന്മാര്‍ക്കെതിരെ ഉന്നംവയ്ക്കുന്നതും ഫാസിസത്തിന്റെ ലക്ഷണമാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി സച്ചിദാനന്ദന്‍. തനിക്കെതിരെ ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യയില്‍ വന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സച്ചിദാനന്ദന്‍.
കമല സുരയ്യയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചപ്പോള്‍ ആര്‍എസ്എസ് ആക്ഷേപിച്ചു. സക്കറിയ സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന വ്യക്തിയാണെന്നും ആര്‍എസ്എസ് പറയുന്നു. പ്രശസ്ത ചരിത്രകാരനായ കെ.എന്‍. പണിക്കര്‍ക്കെതിരെയും ആര്‍എസ്എസ് ആരോപണമുന്നയിച്ചു. സാഹിത്യപ്രവര്‍ത്തനങ്ങളെയല്ല, ദേശത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെയാണ് അപലപിക്കേണ്ടത്.- സച്ചിദാനന്ദന്‍ പറഞ്ഞു.
സി.വി.രാമന്‍പിള്ളയുടെ പുസ്തകത്തിന്റെ പരിഭാഷ പ്രകാശിപ്പിച്ചതിനും സക്കറിയയുടെ കഥ വായിച്ച ചടങ്ങിനും പണം ധൂര്‍ത്തടിച്ചുവെന്നാണ് ആരോപണം. ഒരു ചടങ്ങില്‍ എന്റെ കഥ ഇംഗ്ലീഷില്‍ വായിച്ചുവെന്നും കുറ്റമുണ്ട്. ഇതെല്ലാം തികച്ചും ബാലിശമായ ആരോപണങ്ങളാണ്. - സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications