Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേസിംഗ് റെയ്സസ് ആലപ്പുഴയില്‍

ആലപ്പുഴ: അമേരിക്കയിലെ സി ബി എസ് ടെലിവിഷന്റെ റിയലിറ്റി ഷോയായ അമേസിംഗ് റെയ്സിന് വേണ്ടി ആലപ്പുഴയില്‍ ചിത്രീകരണം നടത്തുന്നു.

ഇന്ത്യയില്‍ എ എക്സ് എന്‍ എന്ന ചാനലിലാണ് ഈ പരിപാടി പ്രദര്‍ശിപ്പിയ്ക്കുന്നത്. ഇപ്പോള്‍ എ എക്സ് എന്നില്‍ അമേസിംഗ് റേസസ് എന്ന പരിപാടി പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്. ഒട്ടേറെ ആളുകളെ ആകര്‍ഷിയ്ക്കുന്ന പരിപാടിയാണ് ഇത്. മത്സരം ആദ്യം പൂര്‍ത്തിയാക്കുന്നളിന് 10 ലക്ഷം ഡോളറാണ് സമ്മാനം.

സര്‍വൈവര്‍ പോലുള്ള പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോകള്‍ നിര്‍മിച്ച സി ബി എസ് ടെലിവിഷന്‍ ആലപ്പുഴയില്‍ നടത്തുന്ന ചിത്രീകരണം കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ ചിത്രീകരണം നടത്തിയതിന് ശേഷമാണ് സി ബി എസ് ടെലിവിഷന്‍ സംഘം കേരളത്തിലെത്തുന്നത്. ഇന്ത്യയില്‍ നടത്തുന്ന ചിത്രീകരണത്തിന്റെ അവസാന ഘട്ടം കേരളത്തിലാണ്.

രണ്ട് പേര്‍ വീതമുള്ള ഏഴ് ടീമുകളാണ് റിയാലിറ്റി ഷോയ്ക്കായി കേരളത്തില്‍ നടത്തുന്ന ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്. ചിത്രീകരണത്തിന് വിദേശകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

കാളയോട്ടം, ആനപ്പുറത്ത് കയര്‍ക്കെട്ടുകളുമായി യാത്രചെയ്യുക, കോഴിക്കൂടുമായി സൈക്കിള്‍ റിക്ഷയോടിക്കുക, ബോട്ടില്‍ ഒരു രാത്രി കഴിയുക തുടങ്ങിയവ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഇനങ്ങളാണ്.

പള്ളാത്തുരത്തിയില്‍ 1.5 ഏക്കര്‍ സ്ഥലം 20,000 രൂപ വാടകയ്ക് ഇതിനായി കമ്പനി എടുത്തിട്ടുണ്ട്. കൊട്ടാരക്കരയിലെ കാളയോട്ടക്കാരില്‍ നിന്ന് വാടകയ്ക്കെടുത്ത എട്ട് ജോടി കാളകളെ ഉപയോഗിച്ചാണ് ചിത്രീകരണം.

സ്ത്രീകളും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കാളയോട്ട മത്സരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് അപൂര്‍വതയാവും.

ചേര്‍ത്തല, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് എട്ട് ആനകളെ ചിത്രീകരണത്തിനായി വാടകയ്ക്കെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+