Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി റിയാല്‍ട്ടി ടി വി യും കാണാം

ദ ില്ലി: ഇന്ത്യയിലും റിയാല്‍ടി ടെലിവിഷന്‍ തുടങ്ങി. സീ ടെലിവിഷനും ടേണര്‍ ഇന്റര്‍ നാഷണല്‍ എന്ന കമ്പനിയും സഹകരിച്ച് ഇന്ത്യയില്‍ തുടങ്ങിയിട്ടുള്ള സീ ടേണര്‍ എന്ന കമ്പനിയാണ് ഈ ചാനല്‍ നടത്തുന്നത്. 2003 ഫിബ്രലരി ഒന്നുമുതല്‍ ഇത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

സീ ടി വി കിട്ടുന്നവര്‍ക്കെല്ലാം ഇത് കിട്ടും. ലണ്ടനിലെ സോണ്‍ വിഷന്‍ എന്ന കമ്പനിയാണ് ഈ ചാനലിന് വേണ്ട പരിപാടികള്‍ ഉണ്ടാക്കുന്നത്. ഇന്ത്യാക്കാര്‍ക്ക് റിയാല്‍ട്ടി പരിപാടികള്‍ ഇഷ്ടമാണെന്ന് കണ്ടതിനെതുടര്‍ന്നാണ് ഈ ചാനല്‍ തുടങ്ങാന്‍ സോണ്‍ വിഷന്‍ കമ്പനി തീരുമാനിച്ചത്. സോണ്‍വിഷനാണ് ചാനലിന്റെ ഉടമസ്ഥര്‍. സീ ടേണര്‍ ചാനലിന്റെ ഇന്ത്യയിലെ വിപണനമാണ് നടത്തുന്നത്.

ഇപ്പോള്‍ ഈ ചാനലില്‍ ഇന്ത്യന്‍ പരിപാടികള്‍ ഒന്നും തന്നെ ഉണ്ടാവില്ല. തുടര്‍ന്ന് ഇന്ത്യന്‍ പരിപാടികളും ഉള്‍പ്പെടുത്തും. സോണ്‍ വിഷന്‍ എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും പ്രോഗ്രാം ഡയറക്ടറുമായ ക്രിസ് ഷാര്‍പ്പ് വ്യക്തമാക്കി.

2003 അവസാനമാവുമ്പോള്‍ ഈ ചാനല്‍ ലോകമെങ്ങും എത്തിയ്ക്കാനാണ് കമ്പനിയുടെ പരിപാടി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചാനലിന് ഏഴ് കോടി കാണികള്‍ ഉണ്ടാവുമെന്നും കണക്ക് കൂട്ടുന്നു. ഏഷ്യയില്‍ ചൈന, മലേഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ഒട്ടേറെ കാണികള്‍ ഉണ്ടാവുമെന്നാണ്കരുതുന്നത്. ഈ രാജ്യങ്ങളില്‍ ചാനല്‍ എത്തിയ്ക്കാനുളള അവസാന ശ്രമത്തിലാണ് കമ്പനി.

ഇന്ത്യയില്‍ ഈ ചാനലിന് ഒട്ടേറെ കാണികളുണ്ടാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചതായി സീ ടേണര്‍ കമ്പനിയുടെ മേധാവി സുനില്‍ ഖന്ന വ്യക്താക്കി. സീയ്ക്ക് ഒരു സ്പോര്‍ട്ട്സ് ചാനല്‍ തുടങ്ങാന്‍ ഇപ്പോള്‍ ഉദ്ദേശമില്ലെന്നും സുനില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+