Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാര്‍ മഹോത്സവം സമാപിച്ചു

കോഴിക്കോട്: യേശുദാസിന്റെയും ജാനകിയുടെയും നേതൃത്വത്തില്‍ നടന്ന ഗാനമേളയോടെ മലബാര്‍ മഹോത്സവത്തിന് സമാപനം.

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം യേശുദാസും ജാനകിയും ഒരുവേദിയില്‍ അണിനിരന്നുവെന്നത് ശ്രദ്ധേയമായി. ഈ അപൂര്‍വ സംഗീതവിരുന്നിന് കാതോര്‍ക്കാന്‍ കോഴിക്കോട് സ്റേഡിയത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി.

പതിവുപോലെ ഇടയകന്യകേ പോവുക നീ... എന്ന ഗാനത്തോടെയാണ് യേശുദാസ് സംഗീതവിരുന്ന് ആരംഭിച്ചത്. അധികവും പഴയ മലയാള സിനിമകളിലെ ഗാനങ്ങളായിരുന്നു നിറഞ്ഞുനിന്നത്. അകലെ അകലെ നീലാകാശം... എന്ന ഗാനം സദസ്സിന്റെ നിലയ്ക്കാത്ത കയ്യടി നേടി.

യേശുദാസിന്റെ മകന്‍ വിജയ് യേശുദാസും ഗായത്രിയും ആലപിച്ച പുതിയ മലയാള ഗാനങ്ങളും ശ്രദ്ധേയമായി.

മലബാര്‍ മഹോത്സവം അട്ടഹസിക്കാനും കൂത്താടാനുമുള്ള വേദിയാക്കാതെ കലോത്സവമായി മാറ്റണമെന്ന് യേശുദാസ് പറഞ്ഞു. ചിരിക്കും കരച്ചിലിനും ഭാഷയില്ലാത്തതുപോലെ സംഗീതത്തിനും ഭാഷയില്ലെന്ന് എസ്. ജാനകി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+