Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യപ്പപണിക്കര്‍ക്ക് അംഗീകാരം

തിരുവനന്തപുരം: മലയാള കവി ഡോ.കെ. അയ്യപ്പപണിക്കര്‍ക്ക് യുഎസില്‍ നിന്ന് അംഗീകാരം. ന്യൂയോര്‍ക്കിലെ ദി മോഡേണ്‍ ലാംഗ്വേജ് അസോസിയേഷന്‍ (എംഎല്‍എ) ആണ് അയ്യപ്പപണിക്കര്‍ക്ക് അംഗത്വം നല്കി ആദരിച്ചിരിക്കുന്നത്.

110 വര്‍ഷത്തെ പാരമ്പര്യമുള്ള എംഎല്‍എയില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സാഹിത്യകാരനാണ് അയ്യപ്പപണിക്കര്‍. അംഗത്വത്തിനായി വളരെ അപൂര്‍വമായേ ഏഷ്യയില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കാറുള്ളൂ.

പണ്ഡിതന്‍ കെ.ആര്‍. ശ്രീനിവാസ അയ്യങ്കാര്‍ക്കാണ് ഇതിന് മുമ്പ് അംഗത്വം ലഭിച്ചിട്ടുള്ളത്. അംഗത്വം ലഭിച്ചതോടെ ലോകപ്രശസ്ത സാഹിത്യകാരന്മാരായ ദെറീദ, ഉമ്പെര്‍ട്ടോ എക്കോ എന്നിവരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് അയ്യപ്പപണിക്കര്‍.

അംഗത്വം സ്വീകരിക്കുന്നതായി അയ്യപ്പപണിക്കര്‍ എംഎല്‍എയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+