സ്വിറ്റ്സര്‍ലന്റില്‍ സൂര്യ ഫെസ്റിവല്‍
സൂറിച്ച്: സൂര്യ ഫെസ്റിവല്‍ കടല്‍ കടന്ന് സ്വിറ്റ്സര്‍ലന്റിലേക്ക്. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഈ സാംസ്കാരികോത്സവം സംവിധാനം ചെയ്യുന്നത്. ഫിബ്രവരി 22 ശനിയാഴ്ച വൈകീട്ട് മൂന്നിന് സൂറിച്ച് കുസ്നാറ്റിലെ ഹെസ്ലി ഹാളില്‍ ഉത്സവം തുടങ്ങും.
സ്വിറ്റ്സര്‍ലന്റിലെ കേളി എന്ന കലാ സാംസ്കാരിക സംഘടനയാണ് സൂര്യാ ഫെസ്റിവലിന് വേദിയൊരുക്കുന്നത്. സൂര്യ ഇന്ത്യ ഫെസ്റിവല്‍ എന്നാണ് ഈ സാംസ്കാരിക പരിപാടിക്ക് പേര് നല്കിയിരിക്കുന്നത്.
നര്‍ത്തകി മാളവിക സരൂക്കായും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, നടി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടികള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം. പ്രത്യേക വാദ്യസംഗീത കച്ചേരിയും ഫെസ്റിവലിനോടനുബന്ധിച്ച് നടക്കും. പണ്ഡിറ്റ് മുകേഷ് ശര്‍മ്മ (സരോദ്), അര്‍ഷദ് ബാന്‍ (തബല), വളയപ്പെട്ടി മണിവര്‍ണന്‍ (തകില്‍), ബി.ശശികുമാര്‍ (കര്‍ണാടിക് വയലിന്‍), അനുപ്രിയ ഡിയൊതാലെ (ഹിന്ദുസ്ഥാനി വയലിന്‍) എന്നിവരാണ് പ്രത്യേക വാദ്യസംഗീതത്തിന് പിന്നില്‍.












Click it and Unblock the Notifications