കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരിയുമായി റഷ്ദി പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

നോവലിസ്റ് സല്‍മാന്‍ റഷ്ദി ഇന്ത്യക്കാരി പത്മ ലക്ഷ്മിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞു. മൂന്നു തവണ വിവാഹിതനായ റഷ്ദിയുടെ നാലാമത്തെ ബന്ധമായിരുന്നു ചെന്നൈ സ്വദേശിനി പത്മ ലക്ഷ്മിയുമായി.

2002ലെ ക്രിസ്മസ് കാലത്തിന് മുമ്പേ ഇവര്‍ തമ്മില്‍ ബന്ധം പിരിഞ്ഞിരുന്നത്രേ. പക്ഷെ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ന്യൂയോര്‍ക്കില്‍ സ്വന്തം സിനിമാ നിര്‍മ്മാണ കമ്പനിയുള്ള പത്മലക്ഷ്മി എഴുത്തുകാരിയും മോഡലുമാണ്. ഇവരുടെ ഈസി എക്സോട്ടിക്: എ മോഡല്‍സ് ലോ-ഫാറ്റ് റെസിപിസ് ഫ്രം എറൗണ്ട് ദി വേള്‍ഡ് എന്ന പുസ്തകം വിപണിയില്‍ വിജയം നേടിയിരുന്നു.

പക്ഷെ പത്മ ലക്ഷ്മിയുമായി ബന്ധം പിരിഞ്ഞ ശേഷം റഷ്ദി ആകെ ദു:ഖിതനാണെന്നാണ് ബ്രിട്ടനിലെ ദി മെയില്‍ ഓണ്‍ സണ്ടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈയിടെ റഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന പുസ്തകം നാടകമാക്കിയിരുന്നു. ഈ നാടകം ബ്രിട്ടനില്‍ വന്‍ വിജയമാണ്. ബ്രിട്ടനിലെ ബാര്‍ബികന്‍ തിയറ്ററില്‍ ഈ നാടകം നിറഞ്ഞ സദസ്സില്‍ ഓടുകയാണെന്നും പറയുന്നു. കുറെക്കാലമായി വിരസമായി മാറിയ ബന്ധം വേര്‍പെടുത്താന്‍ ഈ വിജയവും റഷ്ദിയെ പ്രേരിപ്പിച്ചിരിക്കുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X