എഴുത്തുകാര്‍ ഡിസി ബുക്സിനെതിരെ
കൊച്ചി: മലയാളത്തിലെ എഴുത്തുകാരും സാഹിത്യവിമര്‍ശകരും ഡിസിബുക്സിനെതിരെ. നോബല്‍ ജേതാവ് ജോ സരമാഗോയുടെ നോവലിന്റെ മലയാള വിവര്‍ത്തനത്തില്‍ മൂലകൃതിയില്‍ നിന്നും പല ഭാഗങ്ങളും മനപൂര്‍വം ഒഴിവാക്കിയതുവഴി ഡിസി ബുക്സ് പുസ്തകപ്രസാധനത്തിന്റെ സദാചാരനിയമങ്ങളെയും കൃതിയുടെ സൗന്ദര്യത്തെയും കാറ്റില്‍ പറത്തിയെന്ന് എഴുത്തകാര്‍.
നേരത്തെ ജെയിംസ് ജോയ്സിന്റെ യൂളിസസും ഡി.എച്ച്. ലോറന്‍സിന്റെ ലേഡി ചാറ്റര്‍ലീസ് ലവറും ഇതേ ദുര്‍വിധിയ്ക്ക് പാത്രമായിട്ടുണ്ടെന്ന് സാഹിത്യവിമര്‍ശകന്‍ എം. കൃഷ്ണന്‍നായര്‍. സരമാഗോയുടെ കൃതി മനോഹരമാണ്. വിവര്‍ത്തനം ചെയ്യുമ്പോള്‍ ഒരു കൃതിയില്‍ നിന്ന് ചെറിയ ഭാഗം നീക്കം ചെയ്യുന്നത് പോലും ന്യായീകരിക്കാനാവില്ല. ഒരു കൃതിയെ അതിന്റെ പൂര്‍ണ്ണതയില്‍ കാണണം. ഒരു നോവലില്‍ നിന്ന് ഒരു വാക്ക് നീക്കിയാല്‍ പോലും ആ കൃതി തകരും. അങ്ങിനെയിരിക്കെ സരമാഗോയുടെ നോവലില്‍ നിന്ന് വലിയൊരു ഭാഗം നീക്കം ചെയ്ത ഡിസി ബുക്സിന്റെ നടപടി സദാചാരപരമായി ശരിയല്ല. - കൃഷ്ണന് നായര്‍ വിശദീകരിക്കുന്നു. സരമാഗോയുടെ നോവലിന്റെ ഇംഗ്ലീഷ്പ്രതി വായിച്ചാസ്വദിച്ചിട്ടുള്ള വ്യക്തിയാണ് സാഹിത്യവിമര്‍ശകന്‍ കൂടിയായ പി. ഗോവിന്ദപ്പിള്ള. ഇതില്‍ നിന്ന് ഒരു ഭാഗം നീക്കിയത് സദാചാരനിയമങ്ങളുടെ ലംഘനമാണ്. ഗുരുതരമായ തെറ്റുമാണ്. ഈ നീക്കത്തെ ശക്തമായിതന്നെ അപലപിക്കേണ്ടതുണ്ട്. - ഗോവിന്ദപ്പിള്ള പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഈ കൃതിയുടെ വിവര്‍ത്തനം പ്രസിദ്ധീകരിക്കാതിരിക്കുകയാണ് വേണ്ടത്. ഇനി പ്രസിദ്ധീകരിക്കുന്നുവെങ്കില്‍ ഇക്കാര്യം പരാമര്‍ശിച്ച് ഒരു കുറിപ്പ് വയ്ക്കാമായിരുന്നു.- ഗോവിന്ദപ്പിള്ള പറയുന്നു.
സക്കറിയയും രൂക്ഷമായ ഭാഷയിലാണ് ഡിസിബുക്സിനെതിരെ പ്രതികരിച്ചത്. നോവലിസ്റിന്റെ സമ്മതമില്ലാതെ ഒരു ഭാഗം പോലും നീക്കം ചെയ്യുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങള്‍ വായനക്കാരന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. ഇങ്ങിനെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതു സംബന്ധിച്ച് വിവര്‍ത്തകന്റെ കുറിപ്പ് പ്രസിദ്ധീകരിക്കണമായിരുന്നു. - സക്കറിയ പറയുന്നുമലയാളിക്കും മലയാളഭാഷയ്ക്കും ചില പരിമിതികളുണ്ട്. സെക്സ് എന്ന വിഷയത്തോട് സ്വതന്ത്രമായി ഇടപഴകാന്‍ മലയാളം ഇനിയും വളര്‍ന്നിട്ടില്ല. ഒളിഞ്ഞുനോക്കി സെക്സ് ആസ്വദിക്കുന്നവരുടെ സമൂഹമാണ് നമ്മുടേത്. സെക്സ് വിശദീകരിക്കാന്‍ ഇനിയും മലയാളഭാഷ വളര്‍ന്നിട്ടില്ല. സെക്സ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍ അശ്ലീലമായിത്തീരുന്നു എന്ന വലിയൊരു കുഴപ്പമുണ്ട്. - സക്കറിയ പറഞ്ഞു.
മനുഷ്യര്‍ എന്തൊരു വിഡ്ഡികളാണ്. ക്രിസ്തുവിന് ഒരു പ്രണയജീവിതം കൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം ജീവിതം പൂര്‍ണ്ണതയോടെ അനുഭവിച്ചുവെന്നും ചിന്തിക്കാന്‍ എന്താണ് നമുക്ക് കഴിയാത്തത്. - കമല സുരയ്യ ചോദിക്കുന്നു. ക്രിസ്തു തനിക്ക് ഇഷ്ടപ്പെട്ട ഒരാളുമായി പ്രണയജീവിതത്തിലേര്പ്പെട്ടു എന്ന് കേട്ടാല്‍ ഞാന്‍ ഞെട്ടില്ല. പക്ഷെ അദ്ദേഹം ആരെയെങ്കിലും വെട്ടിക്കൊന്നു എന്നു കേട്ടാല്‍ ഞാന്‍ ഞെട്ടും. ഒരു പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വിവര്‍ത്തനത്തില്‍ മുറിച്ച് നീക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. പുസ്തകങ്ങള്‍ പരിശുദ്ധവസ്തുക്കളാണ്. പക്ഷെ നമ്മുടെ സമൂഹം ഒട്ടേറെ വിലക്കുകളുള്ള സമൂഹമാണ്. അപ്പോള്‍ പബ്ലിഷര്‍ക്ക് ചിലപ്പോള്‍ വ്യത്യസ്തമായ രീതിയില്‍ പെരുമാറേണ്ടിവരും. ഇക്കാര്യത്തില്‍ പബ്ലിഷര്‍ക്ക് മാപ്പ് കൊടുക്കണം. - കമല സുരയ്യ നയം വ്യക്തമാക്കി.
സരമാഗോയുടെ പുസ്തകമോ വിവര്ത്തനഗ്രന്ഥമോ വായിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞ് ജ്ഞാനപീഠജേതാവും എഴുത്തുകാരനുമായ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറി. ഉത്തരവാദിത്വമുള്ള ഒരു പബ്ലിഷര്‍ ഒരിക്കലും ഇങ്ങിനെ ചെയ്യരുതെന്നാണ് തപസ്യ കലാവേദി സംസ്ഥാനപ്രസിഡന്റ് പി. നാരായണക്കുറുപ്പ് പറയുന്നത്. ഏതെങ്കിലും സമുദായത്തെ തൃപ്തിപ്പെടുത്താന്‍ ഇങ്ങിനെ ചെയ്ത് കൂടെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications