Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ചാനലുമായി കൈരളി

കൊച്ചി: കൈരളിയുടെ രണ്ടാം ചാനല്‍ ജൂണില്‍ തുടങ്ങും. ഗള്‍ഫ്, യൂറോപ്പ് മേഖലയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരിയ്ക്കും ഈ ചാനലിലെ പരിപാടികള്‍. വാര്‍ത്തയും അനുകാലിക പരിപാടികളുമായിരിയ്ക്കും ഈ ചാനലിലെ പ്രാധാന ഇനങ്ങള്‍.

ഇതോടെ രണ്ട് മലയാളം ചാനലുകളുള്ള രണ്ടാമത്തെ ടെലിവിഷന്‍ കമ്പനിയാവും മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. ഏഷ്യാനെറ്റിനാണ് ഇപ്പോള്‍ രണ്ട് ചാനലുകള്‍ ഉള്ളത്. ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ഗ്ലോബലുമാണത്.

കൈരളിയുടെ രണ്ടാം ചാനലിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. പേരും പരിപാടി ക്രമവും മറ്റും മാര്‍ച്ചില്‍ മാത്രമേ തീരുമാനിയ്ക്കുകയുള്ളു. ഈയിടെ ഗള്‍ഫിനെ നോട്ടമിട്ടുകൊണ്ടുള്ള പരിപാടികളുടെ എണ്ണം കൈരളി കൂട്ടിയിട്ടുണ്ട്. പുതിയ ചാനല്‍ തുടങ്ങുന്നതോടെ ഈ പരിപാടികള്‍ ആ ചാനലിലേയ്ക്ക് മാറ്റിയേയ്ക്കും.

ഗള്‍ഫ് മലയാളികള്‍ക്കായുള്ള ഗള്‍ഫ് വാര്‍ത്തയും ഗള്‍ഫില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്ന പ്രവാസ കേരളവുമാണ് ഇതില്‍ പ്രധാന പരിപാടികള്‍. ദുബൈയില്‍ നടന്ന ദുബൈ ഷോപ്പിംഗ് മേളയിലെത്തുന്ന മലയാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ദിവസവും രാത്രി കൈരളി പരിപാടികള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി 50 ലക്ഷം മലയാളികളുണ്ടെന്നാണ് കൈരളിയുടെ കണക്ക്.

ഗള്‍ഫ് മേഖലയില്‍ കാഴ്ചക്കാരെ കൂട്ടാനായി കൈരളി പ്രത്യേക പരിപാടി ഗള്‍ഫില്‍ സംഘടിപ്പിയ്ക്കുന്നുണ്ട്. ഗള്‍ഫ് പേജന്ററി എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന പരിപാടി ഗള്‍ഫിലെ വിവിധ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. മാര്‍ച്ച് അവസാനമാണ് ഈ പരിപാടി സംഘടിപ്പിയ്ക്കുന്നത്. പ്രേക്ഷകരെ മാത്രമല്ല പരസ്യ ദാതാക്കളെ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിയ്ക്കുന്നത്. ഗള്‍ഫ് മേഖലയില്‍ മലയാളികളെ ലക്ഷ്യം വച്ച് പരസ്യം നല്‍കുന്ന ഒട്ടേറെ കമ്പനികള്‍ ഉണ്ട്.

ഗള്‍ഫ് മലയാളികളെ ഒരുമിപ്പിച്ച് ചാനല്‍ കൈരളി പ്രേക്ഷക ഫോറങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസ കേരളം എന്ന പരിപാടി വഴി ഗള്‍ഫില്‍ കാണാതായ മലയാളികളെ കണ്ടെത്താനായി സഹായിയ്ക്കുന്നത് പ്രധാനമായും ഈ പ്രേക്ഷക ഫോറങ്ങളാണ്.

കൈരളിയ്ക്ക് ഇപ്പോള്‍ ഉള്ള സംവിധാനം ഉപയോഗിച്ച് തന്നെ ഒരു വാര്‍ത്താ അധിഷ്ടിത ചാനല്‍ തുടങ്ങാനാവുമെന്നാണ് കണക്ക് കൂട്ടല്‍ - കമ്പിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുരേഷ് നാരായണന്‍ പറയുന്നു.

ഗള്‍ഫിന് പുറമേ യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്ന കൈരളി ലണ്ടനില്‍ വിതരണത്തിനായി ഒരു കമ്പനിയെ കണ്ടെത്തികഴിഞ്ഞു. മാത്രമല്ല യൂറോപ്പിലും കൈരളി 17 പ്രേക്ഷക ഫോറങ്ങള്‍ രൂപീകരീച്ചു കഴിഞ്ഞു.

പണക്കുറവ് കാരണം ഒരുസമയത്ത് കൈരളി അതിയായ പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. തൊഴിലാളി സംഘടനയായ സി പി എമ്മിന്റെ ചാനലായ കൈരളി അതിലെ ഒട്ടേറെ ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തു. ഇത് കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. പല മാസങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളവും വൈകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയൊക്കെ തരണം ചെയ്തുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

ചാനലിന്റെ നടത്തിപ്പിനായി കൂടുതല്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. ഇതിനായി കൂടുതല്‍ ഓഹരി പിരിയ്ക്കാനാണ്് ഒടുവില്‍ കമ്പനി തീരുമാനിച്ചത്. ഓഹരി മൂലധനതുക കൂട്ടാനായി കമ്പനി രജിസ്ട്രാറെ സമീപിച്ചിരുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് അനുമതി കിട്ടിയിരുന്നു.

ഓഹരി മൂലധനം കൂട്ടാനായി അവകാശ ഓഹരികള്‍ കമ്പനി ഇറക്കിയിരിയ്ക്കുകയാണ്. ഇപ്പോള്‍ 58 കോടി രൂപയാണ് കൈരളിയുടെ അടച്ച് തീര്‍ത്ത ഓഹരി മൂലധനം. ഇത് 100 കോടി ആക്കാനാണ് പരിപാടി. 100 ഓഹരിയ്ക്ക് 60 എണ്ണം അവകാശ ഓഹരിയായി ലഭിയ്ക്കുന്ന പദ്ധതി കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന്റെ അവസാന ദിവസം മാര്‍ച്ച് 15 ആയി നീട്ടിയിട്ടുണ്ട്.

ഈ പണം പുതിയ ചാനല്‍ തുടങ്ങാന്‍ ഉപയോഗിയ്ക്കാനും പഴയ കടങ്ങള്‍ വീട്ടാനും ഉപയോഗിയ്ക്കാമെന്നാണ് കമ്പനി ഉദ്ദേശിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+