Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ ഡി ടി വി വാര്‍ത്താ ചാനലുകള്‍ ഏപ്രില്‍ ഒന്നിന്

ദില്ലി: എന്‍ ഡി ടി വി യുടെ രണ്ട് വാര്‍ത്താ ചാനലുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ സംപ്രേക്ഷണം തുടങ്ങും.

എന്‍ ഡി ടി വി വേള്‍ഡ് (ഇംഗ്ലീഷ്), എന്‍ ഡി ടി വി സമാചാര്‍ (ഹിന്ദി) എന്നിങ്ങനെയായിരിയ്ക്കും ചാനലുകളുടെ പേരുകള്‍.

ഏപ്രില്‍ ഒന്നുമുതല്‍ സ്റാര്‍ ന്യൂസിനായി വാര്‍ത്ത ശേഖരിച്ച് സംപ്രേക്ഷണം ചെയ്യുന്നത് എന്‍ ഡി ടി വി ആയിരിയ്ക്കില്ല. സ്റാര്‍ ന്യൂസുമായി പിരിഞ്ഞതുകൊണ്ടാണ് എന്‍ ഡി ടി വി പുതിയ ചാനലുകള്‍ തുടങ്ങുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും ഓരോ ചാനലുകള്‍ തുടങ്ങാനാണ് എന്‍ ഡി ടി വി തയ്യാറെടുക്കുന്നത്.

സോണി ചാനലുകള്‍ വിതരണം ചെയ്യുന്ന സോണിയുടെ തന്നെ വിതരണ കമ്പനിയായ ഒണ്‍ അലയന്‍സാണ് എന്‍ ഡി ടി വി യുടെ ചാനലുകളും വിതരണം ചെയ്യുന്നത്. ഈ കമ്പനി വിതരണം ചെയ്യുന്ന മറ്റ് ചാനലുകള്‍ സോണി, സോണി മാക്സ്, ഡിസ്കവറി, എച്ച് ബി ഒ, എ എക്സ് എന്‍, അനിമല്‍ പ്ലാനറ്റ് എന്നിവയാണ്. സി എന്‍ ബി സി ഇന്ത്യ യുടെ വിതരണം ഏപ്രിലില്‍ ഈ കമ്പനി ഏറ്റെടുത്തേയ്ക്കും.

എന്‍ ഡി ടി വി യും സോണിയുമായി നേരത്തേ സൗഹൃദത്തിലാണ്. ലോക കപ്പ് ക്രിക്കറ്റ് സംബന്ധിച്ച പരിപാടികള്‍ സോണിയ്ക്കായി എന്‍ ഡി ടി വി തയ്യാറാക്കുന്നുണ്ട്. ഈ സൗഹൃദമാണ് ഇപ്പോള്‍ വിതരണാവകാശം ഒണ്‍ അലയന്‍സ് എന്ന കമ്പനിയ്ക്കുന്നതിലേയ്ക്ക് നീളുന്നത്.

ഇതിനിടെ സ്റാര്‍ ടിവി അവരുടെ പുതുക്കിയ സ്റാര്‍ ന്യൂസ് ചാനല്‍ മാര്‍ച്ച് അവസാന ദിവസങ്ങളില്‍ തന്നെ തുടങ്ങുമെന്ന് പറയുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്റാറിന് അപ് ലിങ്കിംഗ് അനുമതി കിട്ടേണ്ടതുണ്ട്. ഈ അനുമതി കിട്ടിയാല്‍ ഒട്ടും വൈകാതെ ചാനല്‍ തുടങ്ങുമെന്നാണ് സ്റാര്‍ അധികൃതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+