Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാക്ഷേത്രയ്ക്ക് ഇനി ഉത്സവകാലം

ചെന്നൈ: നൃത്ത-സംഗീത വിദ്യാലയമായ കലാക്ഷേത്രയുടെ സ്ഥാപക രുക്മിണി ദേവി അരുണ്‍ഡേലിന്റെ നൂറാം ജന്മദിനാഘോഷത്തിന് മാര്‍ച്ച് ഒന്ന് ശനിയാഴ്ച തുടക്കം. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സാംസ്കാരിക പരിപാടികള്‍ക്കാണ് കലാക്ഷേത്ര പദ്ധതിയിട്ടിരിക്കുന്നത്.

ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്ത് ഉത്സവത്തിന് തുടക്കം കുറിയ്ക്കും. നൂറാം ജന്മദിനത്തില്‍ ഒരു മ്യൂസിയവും കലാക്ഷേത്രയില്‍ ഉയരുന്നു. ഇതിന്റെ ഉദ്ഘാടനവും ഉപരാഷ്ടപതി നിര്‍വഹിക്കും. അവിടെ രുക്മിണി അരുണ്‍ഡേലിന്റെ സ്വകാര്യ വസ്തുശേഖരം പ്രദര്‍ശിപ്പിക്കും. ഫിബ്രവരി 25 ചൊവാഴ്ച കലാക്ഷേത്ര മെമ്പര്‍ സെക്രട്ടറി ആര്‍.വി. രമണി വാര്‍ത്താക്കുറിപ്പിലാണ് ഈ വിവരം അറിയിച്ചത്.

60 ലക്ഷം രൂപ ചെലവഴിച്ചാണ് കലാക്ഷേത്രയില്‍ മ്യൂസിയം ഒരുങ്ങുക. കലാക്ഷേത്രയില്‍ മാത്രമല്ല, രാജ്യമെങ്ങും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വെറും ഒരു വിദ്യാര്‍ത്ഥി മാത്രമായി 1936ലാണ് രുഗ്മിണി അരുണ്‍ഡേല്‍ കലാക്ഷേത്ര ആരംഭിച്ചത്. ഇപ്പോള്‍ നൃത്തവും സംഗീതവും പഠിക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് വിദ്യാര്‍ത്ഥികളെത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+