കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ ലോകം സാഹിത്യത്തിന് ഭീഷണി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: സൈബര്‍ സാങ്കേതികവിദ്യ സാഹിത്യത്തിന് ഭീഷണിയാവുന്നുണ്ടെന്ന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദന്‍.

കേന്ദ്രസാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും സംഘടിപ്പിച്ച ചെറുപ്പക്കാരായ എഴുത്തുകാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദന്‍.

സാഹിത്യം കടുത്ത ഭീഷണി നേരിടുകയും സൈബര്‍ സാങ്കേതിക വിദ്യയെ സാഹിത്യം അതിജീവിക്കുമോ എന്ന് ചിന്തകര്‍ സംശയിക്കുകയും ചെയ്യുന്ന സമയത്താണ് ചെറുപ്പക്കാരായ എഴുത്തുകാര്‍ സാഹിത്യം രചിക്കേണ്ടത്.

പ്രധാനപ്പെട്ട സാഹിത്യ ധാരകള്‍ക്കെല്ലാം തുടക്കത്തിലുണ്ടായിരുന്ന ആത്മവിശ്വാസം നഷ്ടമായിട്ടുണ്ട്. വലിയ സാഹിത്യകാരന്മാരും വലിയ ചിന്താധാരകളും പിന്‍വലിയുന്ന സാഹചര്യം ഒരു ശൂന്യതയുണ്ടാക്കിയിട്ടുണ്ട്. പുതിയ സാധ്യതകളെ ഗര്‍ഭം ധരിച്ചിരിക്കുന്ന ഈ അവസ്ഥ ചെറുപ്പക്കാരായ എഴുത്തുകാര്‍ ഉപയോഗപ്പെടുത്തണം.

വിവിധ ഭാഷളിലെ പുതിയ എഴുത്തുകാരുടെ സമ്മേളനം രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ യൂസഫലി കേച്ചേരി പറഞ്ഞു.

സി. വി. ശ്രീരാമന്‍, ഡി. വിനയചന്ദ്രന്‍, കെ. കെ. രാഹുലന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X