ദേശീയ നാടകോത്സവം ഞായറാഴ്ച മുതല്‍
പത്തനംതിട്ട: ആറാമത് ദേശീയ നാടകോത്സവം മാര്‍ച്ച് രണ്ട് ഞായറാഴ്ച ആരംഭിക്കും. ബി. വി. കാരന്തിന്റെ കന്നഡ നാടകം ഗോകുലനിര്‍ഗമനയാണ് ആദ്യത്തെ നാടകം.
കേരള സംഗീത നാടക അക്കാദമിയും ദക്ഷിണ മേഖലാ സാംസ്കാരിക കേന്ദ്രവും ചേര്‍ന്നാണ് നാടകോത്സവം സംഘടിപ്പിയ്ക്കുന്നത്. നാടോടികലാ പ്രദര്‍ശനവും ഉത്സവത്തിന്റെ ഭാഗമായി നടക്കും.
ഭോപാലിലെ രംഗ്വിദൂഷകിന്റെ കെഹെന്‍ കബീര്‍, കൊല്‍ക്കത്ത ട്രൂപ്പ് ചേതനയുടെ തീസ്ത പരീര്‍ ബ്രിതന്തോ, കൊങ്കിണി നാടകം ഹയവദന, ജമ്മു കശ്മീര്‍ കല അക്കാദമിയുടെ മഹാഭോജ്, രവീന്ദ്രനാഥ ടാഗോറിന്റെ മലയാള പരിഭാഷ മുക്തധാര എന്നിവയാണ് മറ്റ് നാടകങ്ങള്‍.
ബി. വി. കാരന്തിന്റെ ഫോട്ടോ പ്രദര്‍ശനവും ഇന്ത്യന്‍ നാടക വേദിയ്ക്ക് കാരന്ത് നല്‍കിയ സംഭാവനകളെ കുറിച്ചുള്ള സെമിനാറും നടക്കും. സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications