കൈരളി ഗള്‍ ഫ് സംഗീത മത്സരം
മസ്കറ്റ്: കൈരളി ടി വി ചാനല്‍ നടത്തുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മാര്‍ച്ച് അഞ്ച് ബുധനാഴ്ചയ്ക്ക് മുമ്പായി പത്രികകള്‍ സമര്‍പ്പിയ്ക്കണം.
പാട്ട് റെക്കോഡ് ചെയ്ത ഒരു കസെറ്റും അപേക്ഷയോടൊപ്പം നല്‍കണം. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ (ഐ എസ് സി) കേന്ദ്രങ്ങളിലാണ് ഇത് നല്‍കേണ്ടത്. അപേക്ഷകള്‍ ദാര്‍സേത്തിലുള്ള ഐ എസ് സി യുടെ ഓഫീസില്‍ നിന്ന് കിട്ടും. ഫോണ്‍ 701347. മലയാളികള്‍ക്കായാണ് ഈ മത്സരം.
മാര്‍ച്ച് 29 നാണ് മത്സരം നടക്കുന്നത്. ഇതിന്റെ വേദി തീരുമാനിച്ചിട്ടില്ല.
എട്ട് മൂതല്‍ 14 വയസ്സുവരെ ഉള്ളവര്‍ക്കും 15 വയസ്സുമുതല്‍ മുകളിലേയ്ക്കുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. അയച്ച് കിട്ടുന്ന കസെറ്റുകള്‍ കൈരളി ചാനലിന്റെ തിരുവനന്തപുരം കേന്ദ്രത്തിലേയ്ക്ക് അയയ്ക്കും. അവിടെയാണ് ആദ്യ തിരിഞ്ഞെടുക്കല്‍ നടക്കുന്നത്. ആകെയുള്ള അപേക്ഷകരില്‍ നിന്ന് 16 പേരെയാണ് തിരഞ്ഞെടുക്കുന്നത്. ഈ 16 പേരില്‍ നിന്ന് മത്സരത്തിലൂടെ അവസാന വിജയിയെ തിരഞ്ഞെടുക്കും.
അവസാന മത്സരങ്ങള്‍ കൈരളി ഗള്‍ഫില്‍ നടത്തുന്ന കൈരളി ഗള്‍ഫ് പേജന്ററിയിലാണ് നടത്തുക. ഇത് പിന്നീട് ചാനലില്‍ സംപ്രേക്ഷണം ചെയ്യും.
ഗള്‍ഫിലെ കലാകാരി-കാരന്‍മാര്‍ക്ക് മികവ് തെളിയിയ്ക്കാനുള്ള മികച്ച അവസരമാണ് ഇത്.












Click it and Unblock the Notifications