ആദിവാസി പോസ്ററുകള്‍ അധികൃതര്‍ മാറ്റി
തിരുവനന്തപുരം: ചിത്രകാരന്റെ പ്രദര്‍ശനത്തിലുണ്ടായിരുന്ന ആദിവാസി സന്ദേശങ്ങളുള്ള പോസ്ററുകള്‍ അധികൃതര്‍ മാറ്റി.
ആദിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഗിരീഷ്കുമാര്‍ എന്ന ചിത്രകാരന്‍ തിരുവനന്തപുരത്ത് മ്യൂസിയം ഹാളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. മാര്‍ച്ച് രണ്ട് ഞായറാഴ്ചയാണ് മ്യൂസിയം പൊലീസ് എത്തി പോസ്ററുകള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
സി കെ ജാനുവിനേയും ഗീതാനന്ദനേയും വിട്ടയയ്ക്കുക, മുത്തങ്ങ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ സന്ദേശങ്ങളുള്ള പോസ്ററുകളാണ് പൊലീസ് എടുത്തുകൊണ്ട് പോയത്. ഇവ പ്രദര്‍ശനത്തിന്റെ ഭാഗമല്ലെന്ന് മ്യൂസിയം ഡയറക്ടര്‍ നേരത്തേ ഗിരീഷ് കുമാറിനോട് പറഞ്ഞിരുന്നു. അവ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
പിന്നീട് മ്യൂസിയം ഡയറക്ടര്‍ പൊലീസിനെ ഈ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് എത്തിയത്.
കലാകാരന് കലാപരമായ തന്റെ സൃഷ്ടികള്‍ മാത്രമേ പ്രദര്‍ശിപ്പിയ്ക്കാന്‍ അവകാശമുള്ളൂ. ഈ പോസ്ററുകള്‍ കലാസൃഷ്ട്രികളല്ല. മ്യൂസിയം ഡയറക്ടര്‍ സി. എസ്. യാലക്കി പറയുന്നു. മ്യൂസിയത്തിലെ സുരക്ഷാ വിഭാഗവും പ്രദര്‍ശനം നടത്തുന്നവരും തമ്മില്‍ ഒരു സംഘര്‍ഷം ഒഴിവാക്കാനായാണ് താന്‍ പൊലീസിന്റെ സഹയം തേടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ മ്യൂസിയം പൊലീസ് പറയുന്നത് തങ്ങളുടെ സ്റേഷനില്‍ നിന്ന് ഒരാളും പ്രദര്‍ശനത്തില്‍ നിന്ന് പോസ്റര്‍ മാറ്റാനായി പോയിട്ടില്ലന്നാണ്.












Click it and Unblock the Notifications