ക്രിക്കറ്റ്: ഹുസൈന്‍ വര ഇന്ന്
ബാംഗ്ലൂര്‍: ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ ക്രിക്കറ്റിലൂടെ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. ചിത്രം വരയ്ക്കാന്‍ തനിക്ക് ഒരു മാധ്യമവും അന്യമല്ലെന്ന് അവകാശപ്പെടുന്ന ഹുസൈന്‍ മാര്‍ച്ച് 14 വെള്ളിയാഴ്ച ഒന്‍പതടി ഉയരമുള്ള ക്രിക്കറ്റ് ബാറ്റിലാണ് വരയ്ക്കുക.
മാര്‍ച്ച് 14 വെള്ളിയാഴ്ച സെഞ്ചൂറിയന്‍ പാര്‍ക്കില്‍ ഇന്ത്യ-ന്യൂസിലാന്റ് മത്സരം നടക്കുമ്പോള്‍ വൈകുന്നേരം ഏഴിന് ബാംഗ്ലൂരിലെ കോറമംഗല 80 ഫീറ്റ് റോഡില്‍ ആരംഭിക്കുന്ന ഗജഗാമിനി ആര്‍ട്സ് ക്ലബിലാണ് ഹുസൈന്‍ ചിത്രം വരയ്ക്കുക. ഗജഗാമിനി എന്ന പേരില്‍ ബാംഗ്ലൂരില്‍ ആരംഭിക്കുന്ന ഈ ക്ലബ് ഹ്രസ്വ സിനിമാ നിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനും പ്രാമുഖ്യം നല്കുന്ന ഒന്നാണ്. നൃത്തം, സംഗീതം, നാടകം എന്നിവയും പ്രോത്സാഹിപ്പിക്കും.
ബയോകോണ്‍ ഇന്ത്യാ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ പ്രസിഡന്റായ ക്ലബില്‍ വ്യവസായ പ്രമുഖന്‍ അസിം പ്രേംജി, ബഷീര്‍ അലി, അരുന്ധതി, സുനില അലക്, വാണി ഗണപതി, നന്ദന്‍ നിലകനി, നന്ദിനി ആല്‍വ, നയാരി അലി, സുനില അലക് എന്നിവര്‍ അംഗങ്ങളാണ്.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള മത്സരം ടിവി സ്ക്രീനില്‍ കണ്ടുകൊണ്ട് തത്സമയം ബാറ്റില്‍ ചിത്രം വരയ്ക്കാനാണ് ഹുസൈന്റെ പദ്ധതി. എം.എഫ്. ഹുസൈന്റെ ചിത്രത്തോടു കൂടിയ ഈ ക്രിക്കറ്റ് ബാറ്റ് ലേലം ചെയ്ത് കിട്ടുന്ന പണം കര്‍ണാടകത്തിലെ ഭാവിയിലെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പായി നല്കാനാണ് പദ്ധതി.












Click it and Unblock the Notifications