കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കാദമി വിശിഷ്ടാംഗത്വം അയ്യപ്പപണിക്കര്‍ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സാഹിത്യ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ വിശിഷ്ടാംഗത്വ പുരസ്കാരം കവി കെ. അയ്യപ്പപണിക്കര്‍ക്ക്.

25,000 രൂപയും രണ്ട് പവന്റെ സ്വര്‍ണ്ണപ്പതക്കവും ആണ് അവാര്‍ഡ്. നോവലിനുള്ള പുരസ്കാരം യു.എ. ഖാദറിനാണ്. കവിതയ്ക്ക് പി.പി. രാമചന്ദ്രനും നാടകത്തിന് ശ്രീമൂല നഗരം മോഹനുമാണ് അവാര്‍ഡുകള്‍.

സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രൊഫ. എം.കെ. സാനു, ഐ.കെ.കെ. മേനോന്‍, എസ്.കെ. മാരാര്‍, ആര്‍. നരേന്ദ്രപ്രസാദ് എന്നിവര്‍ക്ക് ലഭിക്കും. യാത്രാവിവരണത്തിന് എം.പി. വീരേന്ദ്രകുമാറിനും ജീവചരിത്ര വിഭാഗത്തില്‍ നീലനും പരിസ്ഥിതി വിഭാഗത്തില്‍ ജി. മധുസൂദനനും ആണ് അവാര്‍ഡുകള്‍. വീരേന്ദ്രകുമാറിന്റെ ആമസോണും കുറെ വ്യാകുലതകളും എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. അന്തരിച്ച നടന്‍ പ്രേംജിയുടെ മകനായ നീലന്‍ ഏഷ്യാനെറ്റില്‍ അസോസിയേറ്റ് എഡിറ്ററാണ്. അച്ഛന്‍ പ്രേംജിയെക്കുറിച്ച് എഴുതിയ അച്ഛന്‍ എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത്.

ചെറുകഥ വിഭാഗത്തില്‍ കെ.എ. സെബാസ്റ്യനാണ് അവാര്‍ഡ്. ഇദ്ദേഹത്തിന്റെ കര്‍ക്കടകത്തിലെ കാക്കകള്‍ എന്ന കഥാ സമാഹാരമാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X