കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്ങമ്പുഴയുടെ രമണന്‍ ഡീസിയ്ക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: ഒരു കാലഘട്ടത്തെ മുഴുവന്‍ സ്വാധീനിച്ച ചങ്ങമ്പുഴയുടെ രമണന്‍ എന്ന പ്രണയകാവ്യം പ്രസിദ്ധീകരിക്കാനുള്ള അവകാശം ഡീസി ബുക്സിന്. ആറു പതിറ്റാണ്ടായി സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിനായിരുന്നു രമണന്റെ പ്രസിദ്ധീകരണാവകാശം.

ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവി ചങ്ങമ്പുഴയ്ക്കായിരുന്നു രമണന്റെ പകര്‍പ്പാവകാശം. ഇവര്‍ ആറ് പതിറ്റാണ്ടോളം ഈ പകര്‍പ്പാവകാശം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന് നല്കി. എന്നാല്‍ ശ്രീദേവി ചങ്ങമ്പുഴ മരിച്ചതോടെ അവകാശം ലഭിച്ച മകള്‍ ലളിത അത് ഡീസി ബുക്സിന് കൈമാറുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പതിപ്പ് പ്രസിദ്ധീകരിച്ച കൃതി എന്ന റിക്കാര്‍ഡ് ഒരു പക്ഷേ രമണനായിരിക്കും. 1936ല്‍ ആദ്യമായി സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രമണന്‍ പ്രസിദ്ധീകരിച്ച ശേഷം ഇതിനകം ഈ പ്രണയകാവ്യത്തിന്റെ 51 പതിപ്പുകള്‍ പുറത്തിറങ്ങി. ഏകദേശം രണ്ടരലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞു.

തുടക്കത്തില്‍ നാലണയായിരുന്നു പുസ്തകത്തിന്റെ വില. പിന്നീട് അവതാരികയും ചിത്രങ്ങളുമൊക്കെയായി ആര്‍ഭാടത്തോടെ ഇറക്കിയ പതിപ്പുകള്‍ക്ക് പ്രസാധകര്‍ വിലയും കൂട്ടി. രമണന്റെ സുവര്‍ണ്ണ ജൂബിലി പതിപ്പിന് വില 60 രൂപയായിരുന്നു.

ചങ്ങമ്പുഴ 1947ല്‍ മരിക്കുമ്പോഴാണ് പകര്‍പ്പാവകാശം ശ്രീദേവി ചങ്ങമ്പുഴയ്ക്ക് ലഭിച്ചത്. ഗ്രന്ഥകര്‍ത്താവ് മരിച്ച് കഴിഞ്ഞാല്‍ 60 വര്‍ഷമാണ് പകര്‍പ്പാവകാശത്തിന്റെ കാലാവധി. ഇതനുസരിച്ച് 2007 വരെ പകര്‍പ്പാവകാശം ഡീസിയ്ക്കായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X