ഉറുദു ഗസല്‍: കോഴിക്കോട് സെമിനാര്‍
കോഴിക്കോട്: ഉറുദു ഗസലിനെക്കുറിച്ച് കോഴിക്കോട് ദേശീയ സെമിനാര്‍ നടക്കും. മാര്‍ച്ച് 22 ശനിയാഴ്ച തുടങ്ങുന്ന സെമിനാറില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ സംബന്ധിക്കും.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയിലെ ഉറുദു വകുപ്പാണ് ഈ ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഉറുദു ഗസലിന്റെ വിവിധ മുഖങ്ങള്‍ വിശകലനം ചെയ്യാന്‍ നാല് വിഷയങ്ങളിലായാണ് ചര്‍ച്ചകള്‍ നടക്കുകയെന്ന് സര്‍വകലാശാല ഉറുദു വകുപ്പ് മേധാവി സഫിയ ബീ പറഞ്ഞു.
സര്‍വകലാശാള പാര്‍ലമെന്റ് ഉപസമിതി കണ്‍വീനര്‍ കൂടിയായ അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനപ്രഭാഷണം നടത്തും. മുഹമ്മദ് സാഹിദ് (അലിഗഡ് സര്‍വകലാശാല), ഇര്‍ത്തിസ കരിം (ദില്ലി സര്‍വകലാശാല), മുസഫര്‍ ഷഹ്മിരി (എസ്വി സര്‍വകലാശാല, തിരുപ്പതി), സയിദ് സജ്ജാദ് ഹുസൈന്‍ (മദ്രാസ് സര്‍വകലാശാല) എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications