രവിശങ്കറുടെ കച്ചേരി ബാംഗ്ലൂരില്‍ ഇന്ന്
ബാംഗ്ലൂര്‍: പണ്ഡിറ്റ് രവിശങ്കറും മകള്‍ അനൗഷ്ക രവിശങ്കറും സംയുക്തമായി മാര്‍ച്ച് 27 വ്യാഴാഴ്ച ബാംഗ്ലൂരില്‍ സംഗീതക്കച്ചേരി നടത്തും.
വൈകീട്ട് 7.15ന് ചൗഡയ്യ ഹാളിലാണ് കച്ചേരി. പ്രവേശനം ടിക്കറ്റ് മൂലമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 98450 67101 എന്ന നമ്പറില്‍ ബന്ധപ്പെടണം.
സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കന്‍ മ്യൂസിക്ക് ആന്റ് കള്‍ച്ചര്‍ (സ്പിക്മാകേ) എന്ന സംഘടനയാണ് കച്ചേരി സംഘടിപ്പിക്കുന്നത്. പത്തു വര്‍ഷം മുമ്പാണ് ഇതിന് മുമ്പ് രവിശങ്കര്‍ ബാംഗ്ലൂരില്‍ കച്ചേരി അവതരിപ്പിച്ചിട്ടുള്ളത്.
പരമ്പരാഗത സംഗീതം പുനരുജ്ജീവിപ്പിക്കാന്‍ ഇതുമായി ഗാഢബന്ധമുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹം മാര്‍ച്ച് 26 ബുധനാഴ്ച ബാംഗ്ലൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications