ഏഷ്യാനെറ്റ് പത്താം വാര്‍ഷീകം ആഘോഷിയ്ക്കുന്നു
മലയാളത്തിലെ ആദ്യ ഉപഗ്രഹ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് പത്താം വാര്‍ഷീകം ആഘോഷിയ്ക്കുന്നു.
കേരളത്തിലെ വിവിധ നഗരങ്ങളില്‍ സാസ്കാരിക പരിപാടികള്‍ നടത്തിക്കൊണ്ടാണ് ഏഷ്യനെറ്റ് പത്താം വാര്‍ഷീകം ആഘോഷിയ്ക്കുന്നത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ പെട്ടവരെ ഏഷ്യാനെറ്റ് ഈ അവസരത്തില്‍ ആദരിയ്ക്കും. അടുത്ത രണ്ടാഴ്ചകളിലായാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്.
കണ്ണൂരില്‍ മാര്‍ച്ച് 28 നാണ് ആഘോഷ പരിപാടികള്‍. ഏഷ്യാനെറ്റ് ചെയര്‍മാന്‍ രജി മേനോനാണ് ഇത് അറിയിച്ചത്. കണ്ണൂരിന് പുറമേ കോഴിക്കോട്, തൃശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സാസ്കാരിക പരിപാടികള്‍ നടത്തുന്നത്.
വിവിധ സമ്മേളനങ്ങളില്‍ വച്ച് കെ. കരുണാകരന്‍, നെടുമുടി വേണു, ചിത്രകാരനായ നമ്പൂതിരി, ഇ കെ നായനാര്‍, എം. പി. വീരേന്ദ്രകുമാര്‍, കണ്ണന്‍ പെരുവണ്ണാന്‍, കെ. ടി. മുഹമ്മദ്, അമ്മന്നൂര്‍ മാധവ ചാക്യാര്‍, ഡാ. സുകുമാര്‍ അഴിക്കോട്, കുഞ്ഞുണ്ണി മാഷ്, കമല സുരയ്യ, ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ഡാ. പി. കെ. വാര്യര്‍, എം. ടി വാസുദേവന്‍ നായര്‍, കെ. എം. മാത്യു, പൊന്‍കുന്നം വര്‍ക്കി, കാവാലം നാരായണപണിയ്ക്കര്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്നിവരെയാണ് ആദരിയ്ക്കുന്നത്.
കേരളത്തിലും വിദേശത്തും നിന്നുള്ള ഒട്ടേറെ കലാപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സാസ്കാരിക പരിപാടികളും ഇതിനോടൊപ്പം നടത്തും.












Click it and Unblock the Notifications