കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസിന് ഡി ലിറ്റ് നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യേശുദാസിന് കേരള സര്‍വകലാശാല ഡി ലിറ്റ് ബഹുമതി നല്‍കി. മാര്‍ച്ച് 27 വ്യാഴാഴ്ച നടന്ന ചടങ്ങില്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിക്കന്തര്‍സിംഗ് ഭക്താണ് യേശുദാസിന് ഡി ലിറ്റ് നല്‍കിയത്.

സെനറ്റ് യോഗത്തില്‍ യേശുദാസിന് ഡി ലിറ്റ് നല്‍കുന്നുവെന്ന ഒറ്റവരി പ്രമേയം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ അവതരിപ്പിച്ചു. സെനറ്റ് അംഗങ്ങള്‍ ഐക്യകണ്ഠേന പ്രമേയം അംഗീകരിച്ചു. തുടര്‍ന്ന് രണ്ടുവരിയായി അംഗങ്ങള്‍ സെനറ്റ് ഹാളിന് പുറത്തേക്ക് വന്നു.

തുടര്‍ന്നുനടന്ന ചടങ്ങില്‍ പ്രത്യേക ഗൗണുകള്‍ ധരിച്ചാണ് യേശുദാസ്, വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, ഗവര്‍ണര്‍ സിക്കന്തര്‍സിംഗ് ഭക്ത്, വൈസ് ചാന്‍സലര്‍ ബി. ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തത്.

സംഗീതത്തിലൂടെ നേടിയ നേട്ടങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമെന്ന് യേശുദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X