എംടിയ്ക്കും പ്രിയയ്ക്കും ലളിതാംബിക അവാര്‍ഡ്
തിരുവനന്തപുരം: എം. ടി. വാസുദേവന്‍ നായര്‍ ഈ വര്‍ഷത്തെ ലളിതാംബികാ അന്തര്‍ജ്ജനം പുരസ്കാരത്തിന് അര്‍ഹനായി. സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനയെ മുന്‍നിര്‍ത്തിയാണ് എം.ടി. വാസുദേവന്‍നായര്‍ക്ക് ലളിതാംബിക അന്തര്‍ജനം സ്മാരക സാഹിത്യ പുരസ്കാരം നല്കുന്നത്.
മികച്ച യുവ വനിതാ എഴുത്തുകാരിയായി എ. എസ്. പ്രിയയെ തിരഞ്ഞെടുത്തു. മഹാ മരങ്ങള്‍ ചുറ്റിലും എന്ന പ്രിയയുടെ പുസ്തകമാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.
എംടിയ്ക്ക് 30,001 രൂപയും ഫലകവും പുരസ്കാരമായി നല്കും . കഴിഞ്ഞ 50 വര്‍ഷമായി തന്റെ സാഹിത്യ കൃതികള്‍ കൊണ്ട് മലയാളഭാഷയെ എം. ടി. സമ്പുഷ്ടമാക്കിയെന്ന് ജൂറി അംഗമായ ഒ.എന്‍.വി. കുറുപ്പ് അഭിപ്രായപ്പെട്ടു. എം. ടി. യുടെ തിരക്കഥകളും മികച്ച സാഹിത്യ സൃഷ്ടികളാണെന്ന് ഒഎന്‍വി അഭിപ്രായപ്പെട്ടു.
പ്രിയയ്ക്ക് 5,001 രൂപയും സ്മരണികയും ലഭിയ്ക്കും.












Click it and Unblock the Notifications