ചിത്ര പ്രദര്‍ശനവുമായി എഴ് വയസ്സുകാരന്‍
കൊച്ചി: വിഷ്ണു കുറ്റിക്കാട് എന്ന ബാലന് പ്രായം ഏഴ് വയസ്സ്. പക്ഷെ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്ന വിഷ്ണുവിന്റെ ചിത്രങ്ങള്‍ക്ക് പ്രായത്തിന്റെ പരിമിതികളില്ല.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള അമൃത വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു. ഇതിനകം 400 ല്‍ പരം ചിത്രങ്ങള്‍ വിഷ്ണു വരച്ചുകഴിഞ്ഞു.
രണ്ടര വയസ്സുള്ളപ്പോള്‍ വിഷ്ണു ചിത്രരചന തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ ലൈന്‍ ആര്‍ട്സ് ക്ലബ്സിന്റെ എക്സലന്‍സി പുരസ്കാരം വിഷ്ണുവിനായിരുന്നു. വിഷ്ണു നാലര വയസ്സുള്ളപ്പോള്‍ വരച്ച ഒരു ചിത്രം ഈയിടെ വേലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സാംസ്കാരിക സമിതി പ്രസിദ്ധീകരിക്കുന്ന മാസികയുടെ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റി.
സംസ്ഥാന സര്‍ക്കാരും ചിത്രകലാ കേന്ദ്രവും മാതൃഭൂമി സ്റഡി സര്‍ക്കിളും സംഘടിപ്പിച്ച ചിത്രകലാ മത്സരത്തില്‍ ഒന്നാം സമ്മാനം വിഷ്ണുവിനായിരുന്നു. ലളിത കലാ അക്കാദമിയിലുള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ വിഷ്ണുവിന്റെ ചിത്ര പ്രദര്‍ശനം നടന്നു. ഏപ്രില്‍ രണ്ട് മുതല്‍ എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ വിഷ്ണുവിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications