ചിത്രകലാപരിഷത്ത് അവാര്‍ഡ് അറയ്ക്കലിന്
ബാംഗ്ലൂര്‍: കര്‍ണാടക ചിത്രകലാപരിഷത്ത് ഏര്‍പ്പെടുത്തിയ പുരസ്കാരം മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കലിന്. കര്‍ണാടക ചിത്രകലാപരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ. ജീവരാജ് ആല്‍വയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരമാണ് അറയ്ക്കലിന് ലഭിച്ചത്.
അറയ്ക്കല്‍ ചിത്രകലാരംഗത്ത് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്കുന്നത്. 25,000 രൂപയും ഫലകവും അടങ്ങുന്നവതാണ് അവാര്‍ഡ്.
70കളുടെ തുടക്കത്തിലാണ് അറയ്ക്കല്‍ അബ്സ്ട്രാക്ട് രചനകളുമായി ചിത്രകലാരംഗത്തെത്തുന്നത്. ബാംഗ്ലൂര്‍ ചിത്രകലാപരിഷത്തില്‍ നിന്നുമാണ് അറയ്ക്കല്‍ ചിത്രകലയില്‍ ബിരുദം നേടിയത്.
1936ല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചതോടെ അറയ്ക്കല്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായി. ചാവക്കാട് സ്വദേശിയായ യൂസഫ് അറയ്ക്കല്‍ പ്രശസ്തമായ അറയ്ക്കല്‍ തറവാട്ടിലെ അംഗമാണ്.












Click it and Unblock the Notifications