തപസ്യാ വാര്‍ഷികം തുടങ്ങി
കൊച്ചി: തപസ്യ കലാവേദിയുടെ 26ാം വാര്‍ഷികാഘോഷം കൊച്ചിയില്‍ തുടങ്ങി. ഏപ്രില്‍ 18 വെള്ളിയാഴ്ച ചിത്രകലാപ്രദര്‍ശനത്തോടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം.
ചിത്രകലാപ്രദര്‍ശനം കാട്ടൂര്‍ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 19 ശനിയാഴ്ച സംസ്കാരികസമ്മേളനം തമിഴ്കവി ജ്ഞാനതാപസന്‍ ഉദ്ഘാടനം ചെയ്തു. കവിത മാത്രമാണ് ജനങ്ങളെ ആവേശം കൊള്ളിയ്ക്കുന്ന സാഹിത്യരൂപമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കവി അക്കിത്തം അധ്യക്ഷനായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ യോഗത്തില്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ആദരിച്ചു. സംഘടിത ശക്തികളെ എതിര്‍ത്താണ് തപസ്യ മുന്നേറിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫ. എം. അച്യുതന്‍, പി. നാരായണക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications