Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.എഫ്. ഹുസൈന്റെ ചിത്രം വാങ്ങൂ

ബാംഗ്ലൂര്‍: ദാറ്റ്സ്മലയാളം വായനക്കാര്‍ക്കായി അതിവിപുലമായ ഒരു ആര്‍ട് ഗ്യാലറി തയ്യാറാക്കിയിരിക്കുകയാണ്. ഈ ഓണ്‍ലൈന്‍ ആര്‍ട്ട് ഗ്യാലറിയില്‍ നിങ്ങള്‍ക്ക് ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ വിലയ്ക്ക് വാങ്ങാം.

ആധുനിക ചിത്രകലയിലെ പ്രമുഖരുടെ ചിത്രങ്ങള്‍ ഗ്യാലറിയിലുണ്ട്. എം.എഫ്. ഹുസൈന്‍, അബനീന്ദ്ര ടാഗോര്‍, ജതിന്‍ദാസ്, ഭൂപന്‍ കക്കാര്‍, ബോസ് കൃഷ്ണമാചാരി, റിനി ധുമാല്‍, മനു പരേഖ് എന്നിവരുടെ മനോഹര ചിത്രങ്ങള്‍ ആസ്വദിക്കൂ. മലയാളികളായ അച്യുതന്‍ കൂടല്ലൂര്‍, ജിതിന്‍ കല്ലാട്ട്, ബാബു സേവ്യന്‍, അനുരാധ നാലപ്പാട്ട് എന്നിവരുടെ ചിത്രങ്ങളുമുണ്ട്.

MFHusain Artഎം.എഫ്. ഹുസൈന്റെ അഞ്ച് ചിത്രങ്ങള്‍ ഈ ഗ്യാലറിയില്‍ കാണാം. ഗണേഷ രാധിക, ദ്രൗപദി, ധൃഷ്ട്യധ്യുമനും ഭീഷ്മരും എന്നീ ചിത്രങ്ങളും പേരിടാത്ത രണ്ട് ചിത്രങ്ങളും.

ഇവരുടെ ചിത്രങ്ങള്‍ സ്വന്തമാക്കുക എന്നത് കലയെ സ്നേഹിക്കുന്ന ആരുടെയും മോഹമാണ്. വെറും 70 ഡോളര്‍ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ചിത്രങ്ങള്‍ വരെ നിങ്ങള്‍ക്ക് ഇവിടെ കണ്ടാസ്വദിക്കാം, ഇഷ്ടമെങ്കില്‍ സ്വന്തമാക്കാം. ലോകത്തെവിടേയ്ക്കും ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കും. ചിത്രകലയില്‍ കള്ളപ്പകര്‍പ്പുകളുടെ കാലമാണിത്. പ്രമുഖരുടെ ചിത്രങ്ങളുടെ കള്ളപകര്‍പ്പെടുത്ത് വിപണിയില്‍ വില്ക്കുന്നവര്‍ ധാരാളമുണ്ട്. ചിത്രം വാങ്ങുന്നവരുടെ എക്കാലത്തെയും തലവേദനയാണ് ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുക എന്നത്. ദാറ്റ്സ്മലയാളം ഗ്യാലറിയിലെ ചിത്രങ്ങള്‍ ഒറിജിനല്‍ ആണോ എന്ന സംശയമുള്ളവര്‍ക്ക് ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്താം.

ചിത്രകാരന്മാര്‍ക്കും ദാറ്റ്സ്മലയാളം ആര്‍ട്ട് ഗ്യാലറിയില്‍ ഇടം നല്കും. ഒരു ചിത്രകാരനെ സംബന്ധിച്ചിടത്തോളം അവന്റെ ചിത്രങ്ങള്‍ ഒരു ഗ്യാലറിയില്‍ പ്രദര്‍ശനത്തിന് വയ്ക്കുക എന്നത് ജീവിതാഭിലാഷമാണ്. നിങ്ങള്‍ ഒരു ചിത്രകാരനാണെങ്കില്‍ ദാറ്റ്സ്മലയാളം അതിന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ചിത്രങ്ങള്‍ ഈ ഗ്യാലറിയില്‍ വില്പനയ്ക്ക് വയ്ക്കുകയുമാവാം.

ചിത്രങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണം, എങ്ങിനെ സൂക്ഷിക്കണം എന്നത് സംബന്ധിച്ച് പരിചയമില്ലാത്തവര്‍ക്ക് ചില വിലപ്പെട്ട നിര്‍ദേശങ്ങളും ഈ ഗ്യാലറിയില്‍ വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+