രാജാരവിവര്‍മ പുരസ്കാരം എ. രാമചന്ദ്രന്
തിരുവനന്തപുരം: ഈവര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്കാരം ചിത്രകാരന്‍ എ. രാമചന്ദ്രന്.
ചിത്ര-ശില്പ കലാരംഗത്തെ പ്രമുഖരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങിയതാണ് അവാര്‍ഡ്.
സി. എല്‍. പൊറിഞ്ചുകുട്ടി ചെയര്‍മാനും കാനായി കുഞ്ഞിരാമന്‍, ബാബു സേവ്യര്‍, ഡോ. എം. ജി. ശശിഭൂഷണ്‍, സാംസ്കാരിക സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് രാമചന്ദ്രനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
പാരമ്പര്യത്തിന്റെ പുനര്‍ദര്‍ശനത്തിലൂടെ ആധുനികതയെ വ്യാഖ്യാനിച്ച കലാകാരനാണ് എ. രാമചന്ദ്രനെന്ന് സമിതി വിലയിരുത്തി.












Click it and Unblock the Notifications