എ രാമചന്ദ്രന് രവിവര്‍മ്മാ പുരസ്കാരം
തിരുവനന്തപുരം: ചിത്രകാരനായ എ. രാമചന്ദ്രന് രാജാരവിവര്‍മ്മ പുരസ്കാരം.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്കാരം. ചിത്ര/ശില്പ കലാരംഗത്തെ ആചാര്യസ്ഥാനീയരെ ആദരിക്കുന്നതിനാണ് രവി വര്‍മ്മ പുരസ്കാരം നല്‍കുന്നത്.
സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ ഏപ്രില്‍ 28 തിങ്കളാഴ്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രകല, ശില്പം, കവര്‍ ഡിസൈനിങ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ വിദഗ്ദനാണ് എ. രാമചന്ദ്രന്‍. മെയ് അവസാനം പുരസ്കാരം സമ്മാനിക്കും.
രാജാ രവിവര്‍മ്മ പെന്‍സില്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകം ഇറക്കാനുള്ള അവാര്‍ഡ് സമിതിയുടെ നിര്‍ദ്ദേശം പരിഗണിയ്ക്കുന്നതാണെന്നും മന്ത്രി ജി കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications