കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിവര്‍മ ചിത്രങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: കേടുപാട് വന്ന രാജാ രവിവര്‍മയുടെ (1848 --- 1906) ചില ചിത്രങ്ങള്‍ മലയാളിയായ എം. എന്‍. മണികണ്ഠന്‍ പൂര്‍വസ്ഥിതിയിലാക്കി.

ചിത്രങ്ങളില്‍ ചിലതിന് കേടുപാട് വന്നതിന് പുറമെ ചില ചിത്രങ്ങളില്‍ മറ്റൊരാള്‍ ചായമിട്ടിട്ടുണ്ട്. ചിത്രങ്ങളിലെ മങ്ങിപ്പോയ ഭാഗങ്ങളിലാണ് ആരോ ഒരാള്‍ ചായമിട്ട് അസ്സല്‍ അവസ്ഥ മാറ്റിയത്. 30 വര്‍ഷം മുമ്പായിരുന്നു ഇത്.

ബറോഡയിലെ മഹാരാജാവായിരുന്ന സയാജിറാവുവിന് രാജാ രവിവര്‍മ്മ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമ്മാനിച്ച ചിത്രങ്ങളാണ് ഇങ്ങനെ വികൃതമാക്കപ്പെട്ടത്. ചില ചിത്രങ്ങളില്‍ രവിവര്‍മയുടെ ഒപ്പിന് മുകളിലും ചായമിട്ടിട്ടുണ്ട്. ബറോഡ മ്യൂസിയത്തിന് പുറത്ത് ആദ്യമായി നടത്തുന്ന പ്രദര്‍ശനത്തിന് മുമ്പ് ചിത്രങ്ങള്‍ പഴയ സ്ഥിതിയിലാക്കാന്‍ മണികണ്ഠനെ വിളിച്ചുവരുത്തുകയായിരുന്നു.

ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചാണ് ചിത്രത്തിലെ യഥാര്‍ഥ വരകളും പിന്നീട് നടത്തിയ പെയിന്റിംഗും കണ്ടെത്തിയത്. ചിത്രങ്ങളിലെ വാര്‍ണിഷും ജൈവേതര ചായങ്ങളും നീക്കി. പിന്നീട് ചായം തേച്ചതിനെ തുടര്‍ന്ന് ചില ചിത്രങ്ങളിലെ ചില വിശദാംശങ്ങള്‍ അവ്യക്തമായിരുന്നു. നീലകണ്ഠന്‍ ഇത് പൂര്‍വസ്ഥിതിയിലാക്കി.

100 ലേറെ വര്‍ഷം പഴക്കമുള്ള രവിവര്‍മ്മയുടെ അസല്‍ ചിത്രങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ വിലയുണ്ട്. ഇവ കലാപരമായ ദേശീയ നിധി ആയാണ് കണക്കാക്കുന്നത്.

സാധാരണ രവിവര്‍മ്മ ഉപയോഗിയ്ക്കാത്ത രീതിയിലുള്ള ബ്രഷ് പാടുകള്‍ കണ്ടതിനെതുടര്‍ന്നാണ് ഈ ചിത്രത്തിന് മറ്റാരോ ചായം നല്‍കിയിട്ടുണ്ടെന്ന് മണികണ്ഠന്‍ കണ്ടെത്തിയത്. നള ദമയന്തി ചിത്രത്തിലാണ് ആദ്യം ഇത് കണ്ടെത്തിയത്. തുടര്‍ന്ന് പല ലായനികളും ഉപയോഗിച്ച് പുതുതായി വരച്ച് ചേര്‍ത്ത ചായം മാറ്റി. തുടര്‍ന്ന് ചായം പോയ സ്ഥലങ്ങളില്‍ മാത്രം ചുറ്റും ഉള്ളതിന് സമാനമായ നിറം ചേര്‍ത്തു. 30 വര്‍ഷം മുമ്പ് ഏതോ ഒരു ചിത്രകാരന്‍ ഈ ചിത്രങ്ങളില്‍ ചായം തേച്ചതോടെ ചിത്രങ്ങളുടെ യഥാര്‍ത്ഥ ഭാവം തന്നെ നശിച്ച് പോയിരുന്നു. ഇപ്പോള്‍ അത് വീണ്ടെടുത്തിരിയ്ക്കുകയാണ് മണികണ്ഠന്‍.

12 ചിത്രങ്ങള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ടെന്ന് മണികണ്ഠന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X