Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ. എന്‍. ഷാജിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്

കൊച്ചി: പ്രസാധകനും എഡിറ്ററുമായ കെ. എന്‍. ഷാജിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. കേരളത്തിലെ ലിറ്റില്‍ മാഗസിനുകളെ കുറിച്ച് പഠിയ്ക്കാനാണ് ഇത്. 70 കളിലും 80 കളിലും കേരളത്തില്‍ ഉണ്ടായിരുന്ന ലിറ്റില്‍ മാഗസിനുകളെ കുറിച്ചാണ് പഠനം.

2003- 2005 കാലയളവില്‍ മാസം തോറും 12,000 രൂപ ഫെലോഷിപ്പ് തുകയായി ഷാജിയ്ക്ക് കിട്ടും. ഇക്കാലഘട്ടത്തില്‍ പല ലിറ്റില്‍ മാഗസിനുകളുടേയും എഡിറ്ററായി ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978-83 കാലത്ത് ഷാജി സംക്രമണം മാസികയുടേയും 1983 - 86 കാലയളവില്‍ നിയോഗം മാസികയുടേയും എഡിറ്ററായിരുന്നു ഷാജി. ചലച്ചിത്ര സംവിധായകനായ ജോണ്‍ എബ്രഹാമിനെക്കുറിച്ച് ഷാജി എഡിറ്റ് ചെയ്ത പുസ്തകത്തിന് ദേശീയ പുരസ്കാരം കിട്ടിയിരുന്നു. ഈ പുസ്തകത്തിന്റെ പ്രസാധകനും ഷാജി ആയിരുന്നു. ചെറുകഥാ കൃത്തായിരുന്ന ടി രാമചന്ദ്രനെ ( ടി ആര്‍) കുറിച്ച് ടി ആര്‍ വാക്കും വാഴ്വും എന്ന പുസ്തകത്തിന്റേയും ശ്രീനാരായണ ഗുരു: ജീവിതവും ദര്‍ശനവും എന്ന പുസ്തകത്തിന്റേയും പ്രസാധകന്‍ ഷാജിയാണ്.

കൊടുങ്ങല്ലൂര്‍ ഭരണിയെക്കുറിച്ച് ഷാജി സംവിധാനം ചെയ്ത ഡോക്കുമെന്ററി ചിത്രം 1996 ലെ മുംബൈ അന്തര്‍ദേശീയ ഡോക്കുമെന്ററി ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+