Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ ഫെസ്റിവല്‍: ജാനു ബറുവ ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വീഡിയോ ഫെസ്റിവല്‍ ജൂറി ചെയര്‍മാനായി അസമീസ് ചലച്ചിത്ര സംവിധായകന്‍ ജാനു ബറുവ തിരഞ്ഞെടുത്തു. ഇന്‍ഫര്‍മേഷന്‍ മന്ത്രി എം.എം. ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ ജൂറി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എം.ടി. വാസുദേവന്‍ നായര്‍ മുത്തങ്ങ വെടിവെപ്പിനെ തുടര്‍ന്ന് ആ സ്ഥാനം രാജിവച്ചിരുന്നു.

മെയ് 20 മുതല്‍ 25 വരെയാണ് ഫെസ്റിവല്‍. ഒട്ടാകെ 250 ഓളം വീഡിയോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കും. ആറ് വിഭാഗങ്ങളിലായി 4,30,000 രൂപ അവാര്‍ഡ് തുകയായി നല്കും. മികച്ച വീഡിയോ ചിത്രത്തിന് ഒരു ലക്ഷം സമ്മാനം നല്കും. മികച്ച അനിമേഷന് 50,000 രൂപയും മികച്ച ഹ്രസ്വചിത്രത്തിന് 30,000 രൂപയും സമ്മാനമായി നല്കും.

മികച്ച വനിതാ സംവിധായികയ്ക്ക് ഒരു ലക്ഷം നല്കും.18 വനിതാസംവിധായികമാര്‍ ഈ ഫെസ്റിവലിലേയ്ക്ക് സൃഷ്ടികള്‍ അയച്ചു. ഇതില്‍ എട്ട് പേരും കേരളത്തില്‍ നിന്നുള്ളവരാണ്- ഫെസ്റിവല്‍ ഡയറക്ടര്‍ ടി. രാജീവ് നാഥ് പറഞ്ഞു. മികച്ച കഥാചിത്രത്തിന് 50,000 രൂപയുടെ പ്രത്യേക ജൂറി അവാര്‍ഡ് നല്കും. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീഡിയോ ഫെസ്റിവല്‍ വീണ്ടും നടത്തുന്നത്.

പ്രത്യേക വിഭാഗത്തില്‍ കാനഡയിലെ സംവിധായകന്‍ ഫിലിപ്പ് ഹോഫ്മാന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ ഗ്രീന്‍ ഫോക്കസ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അഹമ്മദാബാദിലെ സേവ എന്ന സാമൂഹ്യസംഘടന സ്ത്രീകളുടെ പ്രശ്നങ്ങളെ അടിസ്ഥാനക്കിയുള്ള 11 വീഡിയോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കും.

ശ്രീലങ്കയില്‍ നിന്നുള്ള ദിസ്സനായകെ, ധിപ് ധന്‍രാജ്, റാഡ സെസ്സിക്, കെ. കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+