യു എസ് ചാനലിലും ഹിന്ദി സിനിമ
ലോസ് ഏഞ്ചലസ്: യു എസിലെ ടെലിവിഷന്‍ ചാനല്‍ ഹിന്ദി ചലച്ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നു.
ടേണര്‍ ക്ലാസിക്ക് മൂവീസ് (ടി സി എം) എന്ന ചാനലാണ് ഹിന്ദി ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. മദര്‍ ഇന്ത്യ, ദില്‍ ചാഹ്താ ഹെ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. ഇപ്പോള്‍ പരസ്യം ഇല്ലാതെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാനാണ് ചാനല്‍ ഉദ്ദേശിയ്ക്കുന്നത്.
എല്ലാ വ്യാഴാഴ്ചയും ചിത്രം പ്രദര്‍ശിയ്ക്കാനാണ് ചാനല്‍ ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നത്. ജൂണ്‍ അഞ്ചിനാണ് ആദ്യത്തെ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. തുടര്‍ന്ന് 12 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കും. ടണര്‍ ബ്രോഡ്കാസ്റിംഗ് കോര്‍പ്പറേഷന്റേതാണ് ഈ ചാനല്‍. ഇന്ത്യയിലെ കമേഴ്സ്യല്‍ ചിത്രങ്ങള്‍ കാണിയ്ക്കാനാണ് പരിപാടി. 1950 കാലഘട്ടത്തിലുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications