മലയാളി മോഡലുകള്‍ക്ക് പ്രിയം: ബിഡപ്പ
കൊച്ചി: അന്താരാഷ്ട്ര തലത്തില്‍ മലയാളി മോഡലുകള്‍ക്ക് പ്രിയമേറിവരികയാണെന്ന് ബാംഗ്ലൂരിലെ ഫാഷന്‍ ഡിസൈനര്‍ പ്രസാദ് ബിഡപ്പ പറഞ്ഞു. സൃഷ്ടി ഗ്രൂമിംഗ് ടാലന്റ് ഡവലപ്മെന്റ് അക്കാദമിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു പ്രസാദ് ബിഡപ്പ.
ലോകത്ത് എവിടെയുമുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന രൂപവും ഭാവവുമാണ് മലയാളി മോഡലുകളുടെ പ്രത്യേകതയെന്നും പ്രസാദ് ബിഡപ്പ പറഞ്ഞു. മോഡലിംഗിനെ ഒരു തൊഴിലായി കാണാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും മാന്യമായ തൊഴിലുകളില്‍ ഒന്നാണ് മോഡലിംഗ്. ഈ രംഗത്തേക്ക് പെണ്‍കുട്ടികള്‍ കടന്നുവരുന്നതിനെ അച്ഛനമ്മമാര്‍ തടയരുതെന്നും അദ്ദേഹം പറഞ്ഞു.
ഏളംകുളത്തെ എമ്മി സ്ക്വയറിലാണ് സൃഷ്ടി മോഡലിംഗ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. മോഡലിംഗിലും വ്യക്തിത്വവികസനത്തിലും പരിശീലനം നല്കുന്ന സ്ഥാപനമാണിത്.












Click it and Unblock the Notifications