പട്വര്‍ധന്റെ ചിത്രത്തിന് അവാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വീഡിയോ മേളയില്‍ ആനന്ദ് പട്വര്‍ധന്റെ വാര്‍ ആന്റ് പീസ് ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടി.
ബിക്രംജി ഗുപ്തയുടെ ലാദന്‍ ഇസ് നോട്ട് മൈ ഫ്രന്റ് ആണ് ഫിക്ഷണല്‍ വിഭാഗത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. ഇരുചിത്രങ്ങള്‍ക്കും ഒരു ലക്ഷം രൂപയും ശില്പവും സമ്മാനമായി ലഭിച്ചു.
ആസാമീസ് സംവിധായകന്‍ ജനു ബറുവ ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
തായിവാന്‍ സംവിധായിക ലിസ ചെന്‍ മികച്ച വനിതാ സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു. വോയിസ് ഒഫ് വെയ്വ്സ എന്ന ചിത്രമാണ് ലിസ ചെന്നിനെ ഈ ബഹുമതിക്ക് അര്‍ഹയാക്കിയത്. പി. ബാലന്റെ ദി എയ്റ്റീന്‍ത് എലിഫന്റ്- ത്രീ മോണോലോഗ്സ് ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി.
മത്സര വിഭാഗത്തില്‍ 18 ഫിക്ഷണല്‍, 23 ഡോക്യുമെന്ററി, അഞ്ച് സ്പോട്ട്, ആറ് ആനിമേഷന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. സ്പോട്ട്, ആനിമേഷന്‍ വിഭാഗത്തില്‍ ഒരു ചിത്രവും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടില്ല.












Click it and Unblock the Notifications