മുട്ടത്തുവര്‍ക്കി അവാര്‍ഡ് സമ്മാനിച്ചു
തൃശൂര്‍: കഴിഞ്ഞ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി അവാര്‍ഡ് നോവലിസ്റ് സേതു ഏറ്റുവാങ്ങി. തൃശൂരില്‍ നടന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍നായരാണ് ഈ അവാര്‍ഡ് സേതുവിന് സമ്മാനിച്ചത്.
സേതുവിന്റെ രചനാശൈലിയെ എംടി അഭിനന്ദിച്ചു. ധാരാളം നോവലുകളും ചെറുകഥകളും എഴുതിയില്ലെങ്കിലും സേതുവിന്റെ രചനാരീതി മറ്റ് എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ നടത്തിയ ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ തിരുവനന്തപുരം വിമന്‍സ് കോളെജിലെ വീണ ജി. നായരെയും ചടങ്ങില്‍ ആദരിച്ചു.
സുകുമാര്‍ അഴീക്കോടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എം. മുകുന്ദന്‍ അധ്യക്ഷനായിരുന്നു. ടി.എം. സെബാസ്റ്യന്‍ സ്വാഗതവും മാത്യു ജെ. മുട്ടത്ത് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications