എം. മുകുന്ദന്‍ മയ്യഴിയിലേക്ക് മടങ്ങുന്നു
കോഴിക്കോട്: നാല് പതിറ്റാണ്ടു കാലത്തെ ദില്ലി വാസത്തിന് ശേഷം നോവലിസ്റ് എം. മുകുന്ദന്‍ തന്റെ ജന്മനാടായ മാഹിയിലേക്ക് മടങ്ങും. മയ്യഴിയുടെ കഥാകാരനായി അറിയപ്പെടുന്ന മുകുന്ദന്‍ ഇനി തന്റെ ഇഷ്ടദേശമായ മയ്യഴിയില്‍ തന്നെ സ്ഥിരതാമസമാക്കും.
ദില്ലിയില്‍ ഫ്രഞ്ച് എംബസിയില്‍ ജീവനക്കാരനായ മുകുന്ദന്‍ ജൂണ്‍ ഒന്ന് ഞായറാഴ്ച ജോലിയില്‍ നിന്ന് വിരമിയ്ക്കും. ചട്ടപ്രകാരം മുകുന്ദന് അഞ്ച് വര്‍ഷം കൂടി ജോലി ചെയ്യാം. എന്നാല്‍ അതിന് മുമ്പേ ഫ്രഞ്ച്എംബസിയിലെ ഡപ്യൂട്ടി കള്‍ച്ചറല്‍ അറ്റാഷെ സ്ഥാനം ഒഴിയുകയാണ് മുകുന്ദന്‍.
ഇനിയും ഒരുപാട് എഴുതിത്തീര്‍ക്കാനുണ്ടെന്ന തോന്നലാണ് നേരത്തെ ജോലിയില്‍ നിന്ന് വിരമിക്കാന്‍ മുകുന്ദനെ പ്രേരിപ്പിക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികളുടെ വേരുകള്‍ തേടി കഴിഞ്ഞ ഏതാനും വര്‍ഷമായി മുകുന്ദന്‍ യാത്ര ചെയ്യുകയാണ്. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള മലയാളികളുടെ ജീവിതം മുകുന്ദന്‍ നേരിട്ട് കണ്ട് മനസ്സിലാക്കുകയും ചെയ്തു. ഈ നോവല്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മുകുന്ദന്‍ ആഗ്രഹിക്കുന്നു.












Click it and Unblock the Notifications