പത്മനാഭന് മനുഷ്യബന്ധമില്ല: ബാലചന്ദ്രന്‍
ബാംഗ്ലൂര്‍: കഥാകൃത്തായ ടി. പത്മനാഭനും കവി ഒഎന്‍വിയും മനുഷ്യരോട് ബന്ധമില്ലാത്ത സാഹിത്യകാരന്മാരാണെന്ന് സാഹിത്യനിരൂപകരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. കഥാരംഗത്തിന്റെ പ്രവാസി സാഹിത്യപുരസ്കാരദാനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബാലചന്ദ്രന്‍ വടക്കേടത്ത്.
സ്വയം കെട്ടിപ്പൊക്കുന്ന കാല്പനിക ലോകത്ത് സമൂഹത്തെ തളച്ചിടാനാണ് ഇരുവരും ശ്രമിക്കുന്നത്. മലയാളത്തിലെ പുതിയ തലമുറയെ സമൂഹബന്ധമില്ലാത്തവരാക്കി മാറ്റുകയാണ് ഇരുവരും. - ബാലചന്ദ്രന്‍ വടക്കേടത്ത് ആരോപിച്ചു.
ബാംഗ്ലൂര്‍ ഇസിഎ ഹാളില്‍ നടന്ന ചടങ്ങ് കര്‍ണാടക നഗരവകുപ്പ് മന്ത്രി കുമാര്‍ ബംഗാരപ്പ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി റീജ്യണല്‍ സെക്രട്ടറി അഗ്രഹാര കൃഷ്ണമൂര്‍ത്തി സംസാരിച്ചു.
മലയാള ഭാഷയിലെ പ്രവാസി സാഹിത്യ അവാര്‍ഡ് കഥാകൃത്തായ മേഘനാഥന്‍ (മുംബൈ) ഏറ്റുവാങ്ങി. കന്നട ഭാഷയിലെ കഥാ അവാര്‍ഡ് രഘുനാഥ് സി.എച്ച് നേടി. കന്നട കവിതാ അവാര്‍ഡ് ഡോ. എല്‍. ഹനുമന്തപ്പയ്ക്കാണ്.
അവാര്‍ഡ് സമിതി ചെയര്‍മാന്‍ എ.എം. ദാമോദരന്‍നായര്‍, കഥാരംഗം ചെയര്‍പേഴ്സണ്‍ കെ. കവിത, ഡോ. ടി. മുരളി, റോബിന്‍ ഡിക്രൂസ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications