യേശുദാസിന് ജെ.സി.ദാനിയേല്‍ അവാര്‍ഡ്
തിരുവനന്തപുരം: 2002ലെ ജെ. സി. ദാനിയേല്‍ അവാര്‍ഡ് ഗായകന്‍ കെ. ജെ. യേശുദാസിന്. സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ജെ. സി. ദാനിയേല്‍ അവാര്‍ഡ്.
ജൂണ്‍ മൂന്ന് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ജി. കാര്‍ത്തികേയനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
50,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. അവാര്‍ഡ് തുക ഒരു ലക്ഷം രൂപയായി ഉയര്‍ത്തുന്നത് പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications