തകഴിയുടെ ചെറുമകന് നടിയായി കാത്ത
തകഴിയുടെ കൊച്ചുമകന്‍ രാജ് നായരുടെ ക്യാമറയ്ക്ക് മുന്നില്‍ പ്രധാനകഥാപാത്രമായി കാത്ത. രാജ് നായര്‍ കേരളത്തിലെ വൃദ്ധസമൂഹത്തെക്കുറിച്ച് നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയിലാണ് അമ്മൂമ്മ കാത്ത പ്രധാനവേഷത്തില്‍ പ്രത്യക്ഷപ്പെടുക.
ഒന്നരമണിക്കൂര്‍ നീളുന്ന കാഴ്ചവസ്തുക്കള്‍ എന്ന ഈ ഡോക്യുമെന്ററി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിയ്ക്കും. ഒരു വൃദ്ധ നേരിടേണ്ടിവരുന്ന ക്രൂരമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് വാര്‍ധക്യത്തിന്റെ കഷ്ടപ്പാടുകള്‍ ചുരുളഴിയുക- രാജ് നായര്‍ പറയുന്നു.
സ്ത്രീയുടെ ജീവിതത്തിലെ പ്രധാനനാഴികക്കല്ലുകള്‍ എല്ലാം പരാമര്‍ശിക്കും. ഇന്നലത്തെ പെണ്‍കുഞ്ഞാണ് പല വഴികളില്‍ നടന്ന് നാളെ അമ്മൂമ്മയായി മാറുന്നത്- രാജ് നായര്‍ വിശദീകരിക്കുന്നു. ഹോങ്കോംഗ് സര്‍വകലാശാലയില്‍ ഓറല്‍ മെഡിസിനില്‍ അസി. പ്രൊഫസറാണ് രാജ് നായര്‍.
നേരത്തെ നിശ്ശബ്ദതയിലെ തീര്‍ത്ഥാടകന്‍ എന്ന പേരില്‍ ഒരു മലയാളം നോവലും ഇംപെര്‍മെനന്‍സ് എന്ന ഒരു ഇംഗ്ലീഷ് നോവലും എഴുതിയിട്ടുള്ള രാജ് നായര്‍ ഇപ്പോള്‍ ഭൂമിയിലെ പറവകള്‍ എന്ന പേരില്‍ രണ്ടാമത്തെ മലയാളം നോവലിന്റെ പണിപ്പുരയിലാണ്.
ടി.ജി. സുരേഷ് കുമാര്‍, ഗിരീഷ് നെടുമുടി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കേശു വി. നായരും അഷ്റഫ് എ. ബാവയുമാണ് നിര്‍മ്മാതാക്കള്‍.












Click it and Unblock the Notifications