കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരം എപ്പിസോഡ് പിന്നിട്ട് മുന്‍ഷി

  • By Staff
Google Oneindia Malayalam News

സമകാലീന രാഷ്ട്രീയ പ്രശ്നങ്ങളെ കാര്‍ട്ടൂണ്‍ കണ്ണില്‍ കാണുന്ന ഏഷ്യാനെറ്റിലെ മുന്‍ഷി ആയിരം എപ്പിസോഡ് തികച്ചു. അനില്‍ ബാനര്‍ജി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ഈ ആക്ഷേപഹാസ്യ പരിപാടി പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു മുന്നോട്ടുപോവുകയാണ്.

മലയാളത്തില്‍ ടെലിവിഷനില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട കാര്‍ട്ടൂണ്‍ സ്ട്രിപ്പായിരുന്നു മുന്‍ഷി. വാര്‍ത്തയ്ക്ക് മുമ്പായി അവതരിപ്പിക്കുന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള മുന്‍ഷി സമകാലീന പ്രശ്നങ്ങളെയും രാഷ്ട്രീയ നാടകങ്ങളെയും ആക്ഷേപഹാസ്യത്തിന്റെ മുനയോടെ സമീപിക്കുകയാണ് ചെയ്യുന്നത്. വാര്‍ത്തകള്‍ക്ക് പിന്നിലെ വാര്‍ത്ത തേടുകയും പൊയ്മുഖങ്ങള്‍ വലിച്ചുകീറുകയും ചെയ്യുന്ന ഈ പരിപാടിക്ക് നന്നായി ഗൃഹപാഠം ചെയ്ത് തയ്യാറാക്കിയ സ്ക്രിപ്റ്റ് ബലമേകുന്നു.

സമകാലീന പ്രശ്നങ്ങളോട് സാധാരണക്കാരനുള്ള പ്രതികരണമാണ് മുന്‍ഷിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പ്രശ്നങ്ങളെ എങ്ങനെ കാണുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പരിപാടി പ്രശ്നങ്ങളുടെ കാണാതെ പോവുന്ന വശങ്ങളെ കുറിച്ചുള്ള നിഗമനങ്ങളിലാണ് അവസാനിക്കുന്നത്. കടുത്ത ആക്ഷേപഹാസ്യത്തിന്റെ തീവ്രതയിലൂടെ മുന്‍ഷി പ്രേക്ഷകന് ഏറെ ആസ്വാദ്യമാവുന്നു.

ആര്‍. കെ. ലക്ഷ്മണന്റെ കാര്‍ട്ടൂണുകളും അരവിന്ദന്റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാര്‍ട്ടൂണ്‍ പരമ്പരയും മുന്‍ഷി ഒരുക്കാന്‍ പ്രചോദനമായെന്ന് സംവിധായകന്‍ അനില്‍ ബാനര്‍ജി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X