ഭീമാ ബാലസാഹിത്യ അവാര്‍ഡ് കുരീപ്പുഴയ്ക്ക്
തിരുവനന്തപുരം: 14ാമത് ഭീമാ ബാലസാഹിത്യ അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന്. ഇദ്ദേഹം കുട്ടികള്‍ക്കായി എഴുതിയ പെണങ്ങുണ്ണി എന്ന കവിതയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.
33,333 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഭീമാ ജുവല്ലറി സ്ഥാപകനായ കെ. ഭീമ ഭട്ടരുടെ ഓര്‍മ്മയ്ക്ക് ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. അവാര്‍ഡ് സമിതി ജനറല്‍ സെക്രട്ടറി രവി പാലത്തുങ്കല്‍ അറിയിച്ചതാണ് ഇക്കാര്യം. കൊല്ലം കരിങ്ങന്നൂര്‍ സ്വദേശിയായ ശ്രീകുമാര്‍ തിരുവനന്തപുരം ഡിപിഐ ഓഫീസില്‍ ഉദ്യോഗസ്ഥനാണ്.
സുഗതകുമാരി, പുനത്തില്‍ കുഞ്ഞബ്ദുള്ള, ഇ. വാസു എന്നിവരുള്‍പ്പെട്ട സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. ജൂണ്‍ 21ന് വൈകീട്ട് അഞ്ച് മണിയ്ക്ക് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിയ്ക്കും.


Click it and Unblock the Notifications