പൊന്‍കുന്നം വര്‍ക്കിയ്ക്ക് നാടിന്റെ സ്നേഹാദരം
പാമ്പാടി: ജീവിതത്തിലും എഴുത്തിലും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളെ വെല്ലുവിളിച്ച പൊന്‍കുന്നം വര്‍ക്കിയ്ക്ക് 93ാം ജന്മദിനം. ഇക്കുറി ഗാനഗന്ധര്‍വന്‍ യേശുദാസ് പൊന്‍കുന്നം വര്‍ക്കിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
എത്ര നാളായി കണ്ടിട്ട് എന്ന സ്നേഹാന്വേഷണത്തോടെയാണ് വര്‍ക്കി യേശുദാസിനെ സ്വീകരിച്ചത്. അങ്ങയുടെ അനുഗ്രഹത്തിന് എല്ലാവരും ചെയ്യുന്ന കടപ്പാടാണിതെന്ന് പറഞ്ഞുകൊണ്ടാണ് യേശുദാസ് പൊന്‍കുന്നം വര്‍ക്കിയെ പൊന്നാടയണിയിച്ചത്.
94ാം വയസ്സിലേക്ക് കടന്നിട്ടും പൊന്‍കുന്നം വര്‍ക്കിയ്ക്ക് തളര്‍ച്ചയില്ല. കാഴ്ചയ്ക്കും ഓര്‍മ്മയ്ക്കും മങ്ങലില്ല. വര്‍ക്കിയുടെ അഭ്യര്‍ത്ഥനപ്രകാരം യേശുദാസ് ഒരു ഗാനം ആലപിച്ചു.
ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ
നന്ദിചൊല്ലിത്തീര്‍ക്കുവാന്‍ ഈ ജീവിതം പോരാ...
യേശുദാസിന്റെ ഗാനം കേട്ട് ഇതെല്ലാം അമൂല്യങ്ങളാണെന്ന് വര്‍ക്കി അഭിനന്ദിച്ചു. ഈ വാക്കുകള്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണെന്ന് യേശുദാസ്.
ആരാധകരും ബന്ധുക്കളും മക്കളും കൊച്ചുമക്കളുമൊക്കെയായി വലിയൊരു വൃന്ദം പെരിഞ്ചേരി വീട്ടില്‍ എത്തിയിരുന്നു.












Click it and Unblock the Notifications