ബഷീര്‍ അവാര്‍ഡ് ലാറി ബേക്കര്‍ക്ക്
കോഴിക്കോട്: ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദേശ മലയാളി സംഘടനയായ പ്രവാസിയുടെ ബഷീര്‍ സ്മാരക അവാര്‍ഡ് ലാറി ബേക്കര്‍ക്ക്.
ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടരുകയും ഇന്ത്യയിലെ പാവങ്ങള്‍ക്ക് വേണ്ടി കുറഞ്ഞ ചെലവില്‍ വീട് പണിയുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്തതിനാണ് ബേക്കര്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് പ്രവാസി മാനേജിംഗ് ട്രസ്റി ബാബു മേത്തര്‍, ചെയര്‍മാന്‍ കെ. കെ. സുധാകരന്‍ എന്നിവര്‍ പറഞ്ഞു.
35,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഇ. എം. എസ്. നമ്പൂതിരിപ്പാട്, ബാലന്‍ കെ. നായര്‍, കെ. ടി. മുഹമ്മദ്, നമ്പൂതിരി എന്നിവര്‍ക്കാണ് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
1948ല്‍ ഇന്ത്യയിലെത്തിയ ലാറി ബേക്കര്‍ താമസിയാതെ ഗാന്ധിയനായി മാറുകയും 1989ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച ശേഷം തിരുവനന്തപുരത്ത് താമസം ആരംഭിക്കുകയും ചെയ്തു.
ജൂലൈ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications