Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥകളി മരിയ്ക്കുന്നില്ല....

സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജോലി ഉപേക്ഷിക്കാന്‍ രജനി പ്രദീപ് മേനോനെ പ്രേരിപ്പിച്ചതെന്താണെന്ന് ചോദിക്കൂ. കഥകളിയെന്ന് ഉത്തരം.

ജോലി വലിച്ചെറിഞ്ഞ രജനി പ്രദീപ് മേനോന്‍ കഥകളിയെന്ന ക്ലാസിക് കലയെ പരിപോഷിപ്പിക്കാന്‍ ഒരു സംഘം രൂപീകരിച്ചു- പേര് നാട്യവേദി. അതും ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരില്‍.

ഇപ്പോള്‍ ജൂലൈ 19ന് കഥകളി ഇന്‍സൈഡ് ഔട്ട് എന്ന പേരില്‍ എഡിഎ രംഗമന്ദിരത്തില്‍ കഥകളിയെപ്പറ്റി പ്രേക്ഷകര്‍ക്ക് അറിവുനല്കുന്ന ഒരു പരിപാടിയ്ക്ക് പദ്ധതിയിട്ടിരിക്കുകയാണ്. ഇതിനെ വേണമെങ്കില്‍ കഥകളിയെക്കുറിച്ചുള്ള ഒരു സംവാദപരിപാടി എന്നും വിശേഷിപ്പിയ്ക്കാം. സ്റേജില്‍ കഥകളി നടന്നുകൊണ്ടിരിയ്ക്കെ കഥകളിയെക്കുറിച്ച് ഇംഗ്ലീഷില്‍ പ്രേക്ഷകര്‍ക്ക് വിവരണം നല്കും. ഒപ്പം കഥകളിയെക്കുറിച്ച് സോദാഹരണ പ്രഭാഷണം, പിന്നെ കഥകളിയോടൊപ്പം കമന്ററിയും.

കഥകളിയുടെ കഥാപശ്ചാത്തലം അറിയാത്തവര്‍ക്ക് ഇത് ഉപകരിയ്ക്കും. കേരളത്തില്‍ അരങ്ങേറുംപോലെ തികച്ചും പാരമ്പര്യരീതിയിലുള്ള കഥകളിയാണ് ഇവിടെ അരങ്ങേറുക. കേളിയോടെ പരിപാടി ആരംഭിയ്ക്കും. നാട്യവേദിയില്‍ രജനി പ്രദീപ് മേനോന് പുറമെ, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം കേശവന്‍ നമ്പൂതിരി, പരിയാനംപറ്റ ദിവാകരന്‍, അത്തിപ്പറ്റ രവി, രോഷ്നി സുരേഷ് എന്നിങ്ങനെ ഒരു പിടി കലാകാരന്മാരുണ്ട്. ഇതില്‍ ചിലര്‍ കലാമണ്ഡലം ഗോപിയുടെ ശിഷ്യരാണ്.

ഇതിനകം നാട്യവേദി കഥകളിയുമായി റഷ്യ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മ്മനി, മെക്സിക്കോ, തായ്ലാന്റ്, ദുബായ് എന്നിവിടങ്ങളില്‍ സഞ്ചരിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്ക് തലങ്ങും വിലങ്ങും ഈ സംഘം യാത്രചെയ്തു.

ജൂലൈ 19ന് വൈകീട്ട് ആറിന് രംഗമന്ദിരയില്‍ കഥകളി തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+