Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയ്ക്ക് രാഷ്ട്രപതി മോഹം: പുനത്തില്‍

വടകര: സംഘ്പരിവാറിന്റെയും തൊഗാഡിയയുടെയും ഭാഷയില്‍ സംസാരിക്കുന്ന മുഖ്യമന്ത്രി ആന്റണി ഭാവിയില്‍ രാഷ്ട്രപതി പദവി സ്വപ്നം കാണുകയാണെന്ന് സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു.

വടകരയില്‍ മതനിരപേക്ഷ പാഠശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ സംഘടിയ്ക്കുന്നതിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സംഘ്പരിവാറിനെ സന്തോഷിപ്പിയ്ക്കാനാണെന്നും പുനത്തില്‍ പറഞ്ഞു.

ആന്റണിയുടെ മൃദുസമീപനം മതേതര സംവിധാനത്തെ തകര്‍ക്കും. ഭരണകൂടത്തിന്റെ നിസ്സംഗത ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതേ സമയം മുസ്ലിം സമൂഹത്തിന്റെ ചാലക ശക്തിയാവാന്‍ ലീഗ് നേതൃത്വത്തിന് സാധിച്ചില്ല. പ്രശ്നങ്ങളുണ്ടാക്കിയാലേ രാഷ്ട്രീയാധികാരം നിലനിര്‍ത്താനാവൂ എന്ന ചിന്ത രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടെന്ന് പുനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+