പി. ലീലക്ക് ജന്മാഷ്ടമി പുരസ്കാരം
കൊച്ചി: ബാലസംസ്കാരകേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം ഗായിക പി. ലീലക്ക്.
ശ്രീകൃഷ്ണന്റെ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായാണ് ജന്മാഷ്ടമി പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബാലസംസ്കാരകേന്ദ്രം ട്രസ്റി എന്‍. കെ. ദേശം പറഞ്ഞു.
നാരായണീയം, ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം എന്നിവയ്ക്ക് പ്രചാരം നല്‍കിയതാണ് ലീലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.












Click it and Unblock the Notifications